കാക്കനാട്: കോളേജിന് മുന്നിലൂടെ മറ്റു രണ്ടു കൂട്ടുകാരെ ബൈക്കില്‍കയറ്റി യാത്രചെയ്തതിനെ തുടർന്ന് വിദ്യാർത്ഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. നവംബർ 15 ന് രാവിലെയാണ് വിദ്യാർത്ഥിക്ക് തപാലില്‍ ഡ്രൈവിംഗ് ലൈസൻസ് കിട്ടിയത് . നിയമലംഘനത്തെത്തുടർന്ന് ഉച്ചയ്ക്കുശേഷം ആർ.ടി.ഒ സസ്പെൻഡ് ചെയ്യുകയായിരുന്നു. ബൈക്ക് ഓടിച്ചവരുടെ ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും 2000 രൂപവീതം പിഴയടക്കാനും ഉത്തരവിട്ടു
തെറ്റ് ആവർത്തിക്കില്ലെന്ന് എഴുതി നല്‍കി.
രണ്ടു ബൈക്കില്‍ മൂന്നുപേർവീതം യാത്രചെയ്യുമ്പോള്‍ അതുവഴി പോവുകയായിരുന്ന എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ കെ. മനോജിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് നടപടി. ബൈക്ക് ഓടിച്ച വിദ്യാർത്ഥികളെ ഓഫീസിലേക്ക് വിളിച്ച് വരുത്തി. അതില്‍ ഒരാളുടെ ഡ്രൈവിംഗ് ലൈസൻസ് രാവിലെ തപാലില്‍ കിട്ടിയതേയുള്ളുവെന്നും മനസിലാക്കി. തെറ്റ് ആവർത്തിക്കില്ലെന്ന് എഴുതി നല്‍കി.



