ആറാം ക്ലാസ് വിദ്യാർഥി സ്കൂളിലെ കിണറ്റില്‍ വീണു

കൊല്ലം: തുരുത്തിക്കരയില്‍ ആറാം ക്ലാസ് വിദ്യാർഥി സ്കൂളിലെ കിണറ്റില്‍ വീണു . തുരുത്തിക്കര എം.ടി.യു.പി സ്കൂളിലെ വിദ്യാർഥിയായ ഫെബിൻ ആണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് കുട്ടിയെ കിണറ്റില്‍നിന്ന് പുറത്തെടുത്തത്. 2024 നവംബർ 14 ന് രാവിലെ 9.30 ഓടെ സ്‌കൂളിലെത്തിയ ഫെബിന്‍ കൂട്ടുകാരുമൊത്ത് കളിച്ചു കൊണ്ട് നില്‍ക്കേ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നുവെന്നാണ് അദ്ധ്യാപകര്‍ പറയുന്നത്.

കിണറിന് 60 അടിയോളം താഴ്ചയുണ്ടായിരുന്നെങ്കിലും വെള്ളം കുറവായിരുന്നു.

സാരമായ പരിക്കുകളോടെ വിദ്യാർഥിയെ പിന്നീട് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും നടുവിനുമാണ് പരിക്കുള്ളത്. കിണറിന് ഏകദേശം 60 അടിയോളം താഴ്ചയുണ്ടായിരുന്നെങ്കിലും വെള്ളം കുറവായിരുന്നു. കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ സ്‌കൂള്‍ ജീവനക്കാരന്‍ സിജു തോമസ് കിണറ്റിലിറങ്ങി കുട്ടിയെ വെള്ളത്തില്‍ നിന്നും ഉയര്‍ത്തി എടുത്തു. തുടര്‍ന്ന് ശാസ്താംകോട്ട ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇരുവരെയും കരയ്ക്ക് എത്തിച്ചത്. .

സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി.

സഹപാഠികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കാല്‍വഴുതി വീഴുകയായിരുന്നു എന്നാണ് വിവരം.കുട്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനു ശേഷമേ യഥാർഥ കാരണം വ്യക്തമാകൂ. വിദ്യാര്‍ത്ഥി കിണറ്റില്‍ വീണ് പരുക്കേറ്റ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനായി മന്ത്രി വി ശിവന്‍കുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →