സന്ദീപ് വാര്യരുടെ വരവ് തള്ളാതെ സിപിഐ പാലക്കാട് ജില്ലാ നേതൃത്വം

പാലക്കാട് : ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യരുടെ വരവ് തള്ളാതെ സിപിഐ പാലക്കാട് ജില്ലാ നേതൃത്വം രംഗത്ത്. പാര്‍ട്ടിയുടെ നയവും പരിപാടിയും അംഗീകരിച്ചാല്‍ സന്ദീപ് വാര്യര്‍ക്ക് വരാമെന്ന് ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് .സിപിഐയിലേക്ക് ആര് വരാന്‍ തയ്യാറായാലും ഇത് തന്നെയാകും സമീപനമെന്ന് സുരേഷ് രാജ് അറിയിച്ചു. സന്ദീപ് വാര്യരോട് സംസാരിച്ചെന്ന വാര്‍ത്തയും സിപിഐ തള്ളുന്നില്ല. ഇത്തരം ആശയവിനിമയങ്ങള്‍ തുടരുമെന്ന് സുരേഷ് രാജ് വ്യക്തമാക്കി.പലതരത്തിലുളള ആശയവിനിമയം നടക്കുമെന്നും സുരേഷ് രാജ് പറഞ്ഞു.

പെട്ടി വിവാദത്തിൽ സിപിഐഎം ഔദ്യോഗിക നിലപാട് സിപിഐയും ആവര്‍ത്തിച്ചു.

പാലക്കാട്ടെ നീല ട്രോളി ബാഗ് വിവാദത്തില്‍ സിപിഐഎം നിലപാടിനെ സിപിഐയും പൂര്‍ണമായി പിന്തുണയ്ക്കുകയാണ്. പെട്ടി വിവാദം തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയമാണെന്ന സിപിഐഎം ഔദ്യോഗിക നിലപാട് സിപിഐയും ആവര്‍ത്തിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →