വഖഫ് ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ ഏകകണ്ഠമായി പാസ്സാക്കിയ പ്രമേയം അംഗീകരിക്കില്ലെന്ന് കോട്ടപ്പുറം രൂപത

കൊച്ചി: വഖഫ് ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ എല്‍ഡിഎഫും യുഡിഎഫും ഏകകണ്ഠമായി പാസ്സാക്കിയ പ്രമേയം അംഗീകരിച്ചാൽ മുനമ്പത്തെ പ്രശ്‌നബാധിതരായ ജനങ്ങള്‍ക്ക് നീതി ലഭിക്കുന്നതാകില്ലെന്ന് കോട്ടപ്പുറം രൂപത ബിഷപ്പ് അംബ്രോസ് പുത്തന്‍ വീട്ടിലും വികാരി ജനറല്‍ മോണ്‍. റവ. റോക്കി റോബി കളത്തിലും പറഞ്ഞു. അതിനാൽ ഈ പ്രമേയം അംഗീകരിക്കില്ലെന്ന് ഇവർ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

സഭ ഈ വിഷയത്തില്‍ നടത്തുന്ന സമരം സാമുദായികമായ ഒന്നല്ല

മുനമ്പം ഭൂമി പ്രശ്‌നം ക്രൈസ്തവ സമുദായങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ല. മറ്റു സമുദായത്തില്‍പ്പെട്ടവരെയും ദോഷകരമായി ബാധിക്കും. അതുകൊണ്ടു തന്നെ സഭ ഈ വിഷയത്തില്‍ നടത്തുന്ന സമരം സാമുദായികമായ ഒന്നല്ല. സര്‍ക്കാര്‍ ഇതില്‍ കൃത്യമായ തീരുമാനമെടുത്താല്‍ പ്രശ്‌നപരിഹാരം ഉണ്ടാകുന്നതാണ്. രൂപത നില കൊള്ളുന്നത് ജനങ്ങള്‍ക്കു വേണ്ടി, നീതിക്കു വേണ്ടി, മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള നിലപാടാണ്. ഏതെങ്കിലും വിധത്തില്‍ പരിഹരിക്കപ്പെട്ടു പോയാലും പിന്നീട് ഇതു വാളുപോലെ തലയ്ക്ക് വീഴുമോയെന്ന ആശങ്ക അവിടുത്തെ ജനങ്ങള്‍ക്കുണ്ടെന്ന് വികാരി ജനറല്‍ മോണ്‍. റവ. റോക്കി റോബി കളത്തില്‍ പറഞ്ഞു.

വഖഫ് ബോര്‍ഡിന് കൊടുത്തിട്ടുള്ള അനിയന്ത്രിതമായിട്ടുള്ള അധികാരമാണ് പ്രശ്‌നമുണ്ടാക്കുന്നത്.

സർക്കാർ ഈ വിഷയത്തില്‍ സത്യം മനസ്സിലാക്കി കൃത്യമായ നിലപാട് എടുക്കുക. നിയമപരമായിട്ടും പരിഹരിക്കാനുള്ള നീക്കം നടത്തുക. ജനാധിപത്യ രാജ്യത്തില്‍ മുഖ്യമന്ത്രിയെ ബഹുമാനിക്കുക, പ്രധാനമന്ത്രിയെ ബഹുമാനിക്കുക എന്നത് നമ്മുടെ ദൗത്യമാണ്. അതൊരു പാര്‍ട്ടിയുടേതല്ല. കേരളത്തിലെ ബിജെപിയുടെ സ്റ്റൈല്‍ ആയിരിക്കില്ല വടക്കേ ഇന്ത്യയിലെ ബിജെപിയുടെ സ്റ്റൈല്‍. അതൊക്കെ കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനങ്ങള്‍ക്ക് സാധിക്കുമെന്നും ബിഷപ്പ് പറഞ്ഞു..

വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടാനിടയായത് പാര്‍ലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി ബില്ലാണ്. സാമാന്യ മനുഷ്യന്റെ ചിന്താഗതിയില്‍, എന്റെ സ്ഥലമാണെന്ന് വിധിയെഴുതേണ്ടത് ഞാന്‍ തന്നെയായാല്‍ എനിക്ക് എന്തും ചെയ്യാന്‍ പറ്റുന്ന സാഹചര്യമുണ്ട്. ഇത് പറയാതിരിക്കാന്‍ പറ്റാത്ത കാര്യമാണെന്ന് വികാരി ജനറല്‍ മോണ്‍. റവ. റോക്കി റോബി കളത്തില്‍ പറഞ്ഞു. ഭരണഘടന ഉറപ്പു നല്‍കുന്ന എന്തിനെയും ഹനിക്കുന്ന ഏതു നിയമവും ജനാധിപത്യത്തിന് എതിരാണ്. എന്തുകൊണ്ടാണ് ആ നിയമം ചര്‍ച്ച ചെയ്യാതെ പാസ്സാക്കപ്പെട്ടു എന്നത് ആശങ്കയോടെയാണ് കാണുന്നതെന്നും റോക്കി റോബി കളത്തില്‍ പറഞ്ഞു.

വഖഫ് ബോര്‍ഡിന്റെ അധികാരത്തില്‍ മാറ്റം വരേണ്ടതുണ്ട്.

എന്റെ സ്ഥലമാണെന്ന് ഞാന്‍ തന്നെ വിധിയെഴുതുന്ന വഖഫ് ബോര്‍ഡിന്റെ അധികാരത്തില്‍ മാറ്റം വരേണ്ടതുണ്ട്. അല്ലെങ്കില്‍ അത് ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ക്ക് എതിരാണ് എന്നും വികാരി ജനറല്‍ മോണ്‍. റവ. റോക്കി റോബി കളത്തില്‍ കൂട്ടിച്ചേര്‍ത്തു. ഈ നിയമം റിട്രോസ്‌പെക്ടീവ് ആയി പാസ്സാക്കപ്പെടണം. എങ്കില്‍പ്പോലും നീതി കൃത്യമായി ലഭിക്കണമെങ്കില്‍ കേരളം ഭരിക്കുന്ന സര്‍ക്കാരിന്റെ കൂടി നിലപാട് പ്രധാനപ്പെട്ടതാണ്. ഉടനടിയുള്ളതും സ്ഥായിയുമായിട്ടുള്ള പ്രശ്‌നപരിഹാരമാണ് വേണ്ടത് എന്നും റവ. റോക്കി റോബി കളത്തില്‍ പറഞ്ഞു. ഇപ്പോല്‍ താല്‍ക്കാലിക പരിഹാരം കണ്ടാല്‍, പിന്നെയും വഖഫ് ബോര്‍ഡിന്റെ അവകാശവാദം വന്നാല്‍ ആളുകളുടെ ജീവിതം പിന്നെയും ബുദ്ധിമുട്ടിലാകുന്ന സ്ഥിതിയുണ്ടാകും.

. സത്വരമായ ഇടപെടല്‍ ഉണ്ടാകണം.

അത് എന്നന്നേത്തക്കുമായിട്ടുള്ള ശാശ്വത പരിഹാരത്തിലേക്ക് നയിക്കണം. രണ്ടാമതായി, ഇപ്പോള്‍ നടക്കുന്ന കേസുകളില്‍ മുനമ്പത്തെ സാധാരണക്കാരായ പാവപ്പെട്ടവര്‍ക്ക് അനുകൂലമായ നിലപാട് ഉണ്ടാകണം. രണ്ടു വര്‍ഷമായി കേസുകള്‍ ഇഴഞ്ഞു നീങ്ങുകയാണ്. മുനമ്ബത്തെ സാധാരണക്കാരായ പലരും കടക്കെണിയില്‍ നില്‍ക്കുന്ന സ്ഥിതിയാണ്. വഖഫ് ബോര്‍ഡ്, വഖഫ് ട്രൈബ്യൂണല്‍ എന്നിവയ്ക്ക് അനിയന്ത്രിതമായിട്ടുള്ള അധികാരവും, നിയമത്തിന്റെ പരിരക്ഷയും ഇതെങ്ങനെയായി തീരുമെന്നുള്ള ആശങ്കജനങ്ങൾക്കുണ്ട്.

‘.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →