ഡല്‍ഹി: ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിന് വേണ്ടി കരുതിയിരുന്ന സമൂസകളും കേക്കുകളും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിളമ്പിയ സംഭവത്തില്‍ സിഐഡി അന്വേഷണത്തിന് ഉത്തരവിട്ട് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. 2024 ഒക്ടോബര്‍ 21 ന് സുഖു സിഐഡി ആസ്ഥാനം സന്ദര്‍ശിച്ചപ്പോഴാണ് സംഭവം .
രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി രംഗത്ത്
ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ സിഐഡി ആസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രി സുഖുവിന് നല്‍കാനായി ഹോട്ടലായ റാഡിസണ്‍ ബ്ലൂവില്‍ നിന്ന് സമൂസകള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഈ ലഘുഭക്ഷണം അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിളമ്പിയതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ സിഐഡി അന്വേഷണത്തിന് ഉത്തരവിട്ട സുഖു സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തി.
സംസ്ഥാനത്തിന്റെ വികസനത്തിലല്ല സർക്കാരിന് താല്‍പ്പര്യം
മുഖ്യമന്ത്രിയുടെ സമൂസയില്‍ മാത്രമാണ് കോണ്‍ഗ്രസിന് താല്‍പ്പര്യമെന്നും സംസ്ഥാനത്തിന്റെ വികസനമല്ലെന്നാണ് സി.ഐ.ഡി അന്വേഷണത്തിന് ഉത്തരവിട്ടതിലൂടെ വെളിവാകുന്നതെന്ന് ബിജെപി പരിഹസിച്ചു.സംസ്ഥാനത്തിന്റെ വികസനത്തില്‍ സര്‍ക്കാരിന് ആശങ്കയില്ലെന്നും മുഖ്യമന്ത്രിയുടെ സമൂസ മാത്രമാണ് സര്‍ക്കാരിന്റെ ശ്രദ്ധയെന്നും ബിജെപി മുഖ്യ വക്താവ് രണ്‍ധീര്‍ ശര്‍മ നവംബർ 7 .വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു