ക്ലാസിലെത്താൻ വൈകിയ പോലീസ് ഉദ്യോഗസ്ഥർക്ക് മെമ്മോ നൽകി

കൊല്ലം: മാനസികസമ്മർദം കുറയ്ക്കാനുള്ള ക്ലാസിലെത്താൻ വൈകിയ പോലീസ് ഉദ്യോഗസ്ഥർക്ക് മെമ്മോ ലഭിച്ചു . കിളികൊല്ലൂർ പോലീസ് സ്റ്റേഷനിലെ എസ്.ഐ. ഉള്‍പ്പെടെ എട്ട് പൊലീസുകാർക്കാണ് മെമ്മോ . ക്ലാസില്‍ താമസിച്ചുപോയ കാരണത്താല്‍ മെമ്മോ ലഭിച്ച പോലീസ് ഉദ്യോഗസ്ഥരുടെ മാനസികസംഘർഷം ഇതോടെ ഇരട്ടിയായി. 2024 നവംബർ 5 ചൊവ്വാഴ്ച രാവിലെ ഏഴിനാണ് ക്ലാസുകള്‍ ഓണ്‍ലൈനായി സംഘടിപ്പിച്ചത്. എത്താൻ വൈകിയവർക്കെല്ലാം സ്റ്റേഷൻ ഹൗസ് ഓഫീസർ മെമ്മോ നല്‍കുകയായിരുന്നു.

വലിയ സമ്മര്‍ദങ്ങള്‍ നേരിടുന്ന മേഖലയാണ് പോലീസ് സേന

തുടര്‍ച്ചയായി ജോലിചെയ്യേണ്ടിവരുന്നതുള്‍പ്പെടെ വലിയ സമ്മര്‍ദങ്ങള്‍ നേരിടുന്ന മേഖലയാണ് പോലീസ് സേന. മാനസികസമ്മര്‍ദവും ശാരീരിക വെല്ലുവിളികളും നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവബോധ ക്ലാസുകള്‍ നല്‍കണമെന്ന പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ക്ലാസ് സംഘടിപ്പിച്ചത്. സ്റ്റേഷനിലെ പരമാവധിപേരെ പങ്കെടുപ്പിക്കണമെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →