.വിഴിഞ്ഞം: കേരളപ്പിറവി ദിനത്തില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് മൂന്നാമത്തെ കൂറ്റൻ കപ്പലടുത്തു. നവംബർ 1 ന് പുലർച്ചെ പുറംകടലിലെത്തിയ കപ്പല്‍ ഉച്ചയോടെയാണ് ബെർത്തിലടുത്തത്. 3 മണിയോടെ മൂറിംഗ് നടപടികള്‍ പൂർത്തിയാക്കി. 399.98 മീറ്റർ നീളവും 58 മീറ്റർ വീതിയുമുള്ള എം.എസ്.സി വിവിയാന എന്ന കപ്പലാണ് എത്തിയത്.
40ഓളം കപ്പലുകൾ വിഴിഞ്ഞം തുറമുഖത്ത് വന്ന് മടങ്ങി.
16.2 മീറ്റർ ഡ്രാഫ്ടാണ് കപ്പലിനുള്ളത്. ലൈബീരിയൻകൊടിയുടെ കീഴിലെ കപ്പല്‍ മാലിയില്‍ നിന്നുമാണ് വിഴിഞ്ഞത്തേക്കെത്തിയത്. നവംബർ 2 ന്രാത്രിയോടെ കപ്പല്‍ കൊളംബോയിലേക്ക് മടങ്ങും. ജൂലായ് മുതല്‍ ഇതുവരെ ചെറുതും വലുതുമായി 40ഓളം കപ്പലുകളാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വന്ന് മടങ്ങിയത്. ട്രയല്‍ റണ്‍ സമയത്തുതന്നെ കൂറ്റൻ കപ്പലുകളെ വരവേറ്റ വിഴിഞ്ഞം തുറമുഖം കമ്മിഷൻ ചെയ്യുന്നതോടെ കൂടുതല്‍ പുരോഗതി കൈവരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു


