തൃശൂർ: മുണ്ടത്തിക്കോട് പടക്കനിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സഹായഹസ്തവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കുടുംബം. തന്റെ മകളുടെ പേരിൽ ആരംഭിച്ച ലക്ഷ്മി സുരേഷ് ഗോപി മെമ്മോറിയൽ ട്രസ്റ്റ് വഴി, അപകടത്തിൽ ജീവൻ നഷ്ടമായ ഓരോരുത്തരുടെയും കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നൽകുമെന്ന് ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയും സുരേഷ് ഗോപിയുടെ ഭാര്യയുമായ രാധിക സുരേഷ് ഗോപി അറിയിച്ചു.
തകർന്നുപോയ കുടുംബങ്ങൾക്ക് ചെറിയൊരു ആശ്വാസമേകാൻ ഈ എളിയ കരുതൽ ഉപകരിക്കട്ടെ
തകർന്നുപോയ കുടുംബങ്ങൾക്ക് താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് ലക്ഷ്മി സുരേഷ് ഗോപി മെമ്മോറിയൽ ട്രസ്റ്റ് ഈ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. “ഈ സഹായം നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് പകരമാവില്ലെങ്കിലും, തകർന്നുപോയ ആ ജീവിതങ്ങൾക്ക് ചെറിയൊരു ആശ്വാസമേകാൻ ഈ എളിയ കരുതൽ ഉപകരിക്കട്ടെ എന്ന് രാധിക സുരേഷ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.


