റോസ്ഗാർ മേള , തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ മുഖ്യാതിഥിയാകും

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ തൊഴില്‍ദാന മേളയായ റോസ്ഗാർ മേളയുടെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ മുഖ്യാതിഥിയാകും.തൈക്കാട് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയില്‍ 2024 ഒക്ടോബർ 9ന് രാവിലെ നടക്കുന്ന പരിപാടിയില്‍ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറല്‍ ജെ.ടി. വെങ്കിടേശ്വരലു, ഡി.പി.എസ്.നോഡല്‍ ഓഫീസർ അലക്സിൻ ജോർജ്ജ് തുടങ്ങിയവരും പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ വീഡിയോ കോണ്‍ഫറൻസിലൂടെ നിയമന ഉത്തരവുകള്‍ വിതരണം ചെയ്യും. കൊച്ചിയില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് മുഖ്യാതിഥി. രാജ്യത്തുടനീളം 40 സ്ഥലങ്ങളില്‍ റോസ്ഗാർ മേള നടക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →