റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാളയാർ കുഞ്ഞുങ്ങൾക്ക് നീതി തേടി “സ്ത്രീ സുരക്ഷ” യാത്ര തിരുവനന്തപുരത്തുനിന്നും പാലക്കാട്ടേയ്ക്ക് :ആലോചനായോ​ഗം 23 ന് കട്ടപ്പനയിൽ

October 21, 2024 - 3:01 pm

പാലക്കാട് : വാളയാർ കുഞ്ഞുങ്ങൾക്ക് നീതി ആവശ്യപ്പെട്ടുകൊണ്ട് “നീതി സമരസമിതി “തിരുവനന്തപുരത്തു നിന്നും പാലക്കാട്ടേക്ക് ” സ്ത്രീസുരക്ഷാ” യാത്ര നടത്തുന്നു, വാളയാർ കേസ് അട്ടിമറിച്ച സോജന് ഐപിഎസ് കൊടുക്കുകയല്ല ശിക്ഷിക്കുകയാണ് വേണ്ടത്, കേസിൽ അമ്മക്ക് വിശ്വാസമുള്ള സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുക, കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റിയ നടപടി റദ്ദാക്കുക, കേരളത്തിന് പുറത്തു നിന്നുള്ള സിബിഐ ഉദ്യോഗസ്ഥരെ കൊണ്ട് വാളയാർ കേസ് അന്വേഷണം നടത്തുക, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്ക് വ്യക്തമായ ഒരു കർമ്മപരിപാടി സർക്കാർ തയാറാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് യാത്ര സംഘടിപ്പിച്ചിട്ടുളളത്.

കട്ടപ്പന 20 ഏക്കറിലുള്ള പോർസ്യുങ്കുല കപ്പൂച്ചിൻ ആശ്രമത്തിൽ ആലോചനായോ​ഗം

2024 സെപ്തംബർ 2നു പാലക്കാട് ചേർന്ന നീതിസമരസമിതി യോഗമാണ് തീരുമാനമെടുത്തത്. ജാഥയുടെ റൂട്ടും മറ്റു വിശദ വിവരങ്ങളും ചർച്ച ചെയ്യുന്നതിന് 2024 ഒക്ടോ. 23 ബുധനാഴ്ച രാവിലെ 11 മണിക്ക് കട്ടപ്പന 20 ഏക്കറിലുള്ള പോർസ്യുങ്കുല കപ്പൂച്ചിൻ ആശ്രമത്തിൽ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ യോഗം വിളിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പ്രസ്തുത യോ​ഗത്തിൽ മുഴുവൻ സംഘടനകളുടെയും സാന്നിദ്ധ്യം ഉണ്ടാവണമെന്ന് നീതി സമരസമിതി ആവശ്യപ്പെട്ടു.

സ്ത്രീപക്ഷമാണ് എന്ന് പറയുമ്പോഴും വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാട്.

വാളയാർ പെൺകുഞ്ഞുങ്ങളുടെ നീതിക്കു വേണ്ടി അഞ്ചു വർഷങ്ങളായി തുടരുന്ന പോരാട്ടത്തിന്റെ ശക്തി കേരളത്തിലെ പൊതു സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും നിസ്വാർത്ഥമായ പിന്തുണയാണ്. സർക്കാർ സ്ത്രീപക്ഷമാണ് എന്ന് പറയുമ്പോഴും ഫലത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് എടുക്കുന്നത്. അതുകൊണ്ടാണ് ഇത്തരം അനുഭവങ്ങൾ ആവർത്തിക്കുന്നത്. ഇതിനെതിരായ ശക്തമായ ജനകീയ ശബ്ദം ഉയർത്താൻ ഏറെ അനുയോജ്യമായ ഒരവസരമാണ് ഇതെന്ന് നീതി സമരസമിതി കരുതുന്നു.

വാളയാർ കുഞ്ഞുങ്ങൾക്ക് നീതി ലഭിക്കുന്നതിനു വേണ്ടിയുള്ള ഈ പോരാട്ടത്തിൽ മുൻകാലങ്ങളിൽ എന്ന പോലെ തുടർന്ന് എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്ന് നീതി സമരസമിതി ചെയർമാൻ വിളയോടി വേണു​ഗോപാൽ (9744831675 ),കൺവീനർമാരായ കെ വാസുദേവൻ(9746190280),സലീൽ ലാൽ(9995424774) ,രക്ഷാധികാരി സി.ആർ. നീലകണ്ഠൻ(9446496332)എന്നിവർ അഭ്യർത്ഥിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *