റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേന്ദ്രം നല്‍കിയ 756 കോടി രൂപ എവിടെ? ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

October 21, 2024 - 3:44 pm

ദില്ലി : വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ കേന്ദ്രം നല്‍കിയ 756 കോടി രൂപ കേരള സർക്കാരിന്റെ കയ്യിലുണ്ടെന്നും അതെന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉത്തരവാദിത്തത്തോട് കൂടിയാണ് പറയുന്നതെന്നും സുരേന്ദ്രൻ ദില്ലിയില്‍ മാധ്യമങ്ങോട് പറഞ്ഞു.

ഡീല്‍ ഇത്തവണ പൊളിഞ്ഞു പാളീസാകും.

പാലക്കാട് വോട്ട് മറിച്ചു എന്ന സരിന്റെ ആരോപണത്തില്‍ ഇത് വരെ പ്രതികരിക്കാൻ പിണറായി വിജയനോ എംവി ഗോവിന്ദനോ തയ്യാറായിട്ടില്ല. ഇത്ര ഗൗരവമുള്ള ആരോപണം ഉന്നയിച്ചിരിക്കുന്നത് എല്‍ഡിഎഫിന്റെ ഇപ്പോഴത്തെ സ്ഥാനാർഥിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം തന്നെ അത് എകെ ബാലൻ സമ്മതിച്ചതാണ്. അന്നത്തെ വിജയഘോഷത്തില്‍ പങ്കുചേർന്നത് യുഡിഫ് നേതാക്കളെക്കാള്‍ എല്‍ഡിഎഫ് പ്രവർത്തകരാണ്. അത് ഈ തെരഞ്ഞെടുപ്പിലും ആവർത്തിക്കാൻ ആണ് ശ്രമിക്കുന്നത്. അത് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും. ഡീല്‍ ഇത്തവണ പൊളിഞ്ഞു പാളീസാകും.

രാഷ്ട്രീയത്തിന് പകരം വർഗീയതയാണ് കോണ്‍ഗ്രസ്സ് ഉപയോഗിച്ചത്.

മെട്രോമാനെ പോലെ ഉള്ള ഒരാളെ വർഗീയ വാദിയായി കാണിച്ചു വോട്ട് നേടിയതിന്റെ ഫലമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് അനുഭവിക്കുന്നത്.രാഷ്ട്രീയത്തിന് പകരം വർഗീയതയാണ് കോണ്‍ഗ്രസ്സ് ഉപയോഗിച്ചത്. കെ മുരളിധാരനെ ഒന്നിനും കൊള്ളാത്ത ആളായി താഴ്ത്തിയിരിക്കുകയാണ്. തന്റെ പിതൃത്വത്തെ ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ്‌ നേതാവിനോട് അത് ചോദിക്കാനുള്ള ആർജവം പത്മജയെ പോലെ മുരളീധരൻ കാണിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *