റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്തിന്റെ പരമാധികാരത്തെ അപകീർത്തിപ്പെടുത്തുമ്പോഴും ആക്രമിക്കാൻ ശ്രമിക്കുമ്പോഴും മാത്രമേ പ്രത്യാക്രമണം നടത്തൂ : പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

October 13, 2024 - 7:50 am

കൊല്‍ക്കത്ത: വെറുപ്പിന്റെ പേരിലോ അവജ്ഞയുടെ പേരിലോ ഒരു രാജ്യത്തെയും ഇന്ത്യ ആക്രമിച്ചിട്ടില്ല.എന്നാൽ ഭാരതത്തിന്റെ സുരക്ഷ പരമപ്രധാനമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. തങ്ങളുടെ താത്പര്യങ്ങള്‍ക്ക് അതീതമായി, ഭീഷണിയുണ്ടാക്കും വിധത്തില്‍ എന്തെങ്കിലും നീക്കമുണ്ടായാല്‍ വലിയ പ്രതിരോധമുണ്ടാകുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. രാജ്യത്തിന്റെ അഖണ്ഡതയെയും പരമാധികാരത്തെയും അപകീർത്തിപ്പെടുത്തുമ്പോഴും രാജ്യത്തെ ആക്രമിക്കാൻ ശ്രമിക്കുമ്പോഴും മാത്രമേ പ്രത്യാക്രമണം നടത്തൂ. പശ്ചിമ ബംഗാളിലെ സുക്ന സൈനിക സ്റ്റേഷനില്‍ ആയുധപൂജയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഈ പൈതൃകം തുടർന്നും സംരക്ഷിക്കും

നമുക്ക് ലഭിച്ചതൊക്കെയും പാരമ്പര്യമായി ലഭിച്ചതാണ്. ഈ പൈതൃകം തുടർന്നും സംരക്ഷിക്കും. താത്പര്യങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കവിധത്തില്‍ എന്തെങ്കിലുമുണ്ടായാല്‍ വലിയ ചുവടുവയ്പ്പാകും ഉണ്ടാവുക. ആവശ്യമെങ്കില്‍ ആയുധങ്ങളും ഉപകരണങ്ങളും പൂർണ ശക്തിയോടെ ഉപയോഗിക്കാമെന്ന് ആയുധപൂജ സൂചിപ്പിക്കുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

സൈനികരുടെ നെറ്റിയില്‍ തിലകക്കുറി ചാർത്തി

നേരത്തെ ഡാർജിലിഗില്‍ ആർമി ജവാന്മാർക്കൊപ്പവും രാജ്നാഥ് സിംഗ് ശസ്ത്രപൂജയില്‍ പങ്കെടുത്തിരുന്നു. സൈനികരുടെ നെറ്റിയില്‍ തിലകക്കുറി ചാർത്തിയാണ് പ്രതിരോധ മന്ത്രി ആശംസകള്‍ നേർന്നത്. രാമൻ രാവണനെ വധിച്ച സുദിനമാണെന്നും ശ്രീരാമന്റെ ഗുണങ്ങളാണ് ഓരോ സൈനികരിലും കാണുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *