ഇറാനെ വെല്ലുവിളിച്ച്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെ‍ഞ്ചമിൻ നെതന്യാഹു

വാഷിംഗ്ടൺ:. ഇറാനെ നേർക്ക് നേർ വെല്ലുവിളിച്ച്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെ‍ഞ്ചമിൻ നെതന്യാഹു.“ടെഹ്റാനിലെ ഏകാധിപതികൾക്ക് നൽകാൻ ഒരു സന്ദേശം ഉണ്ട്. നിങ്ങൾ ഞങ്ങളെ അടിച്ചാൽ തിരിച്ചടിക്കും. ഹമാസ് അവരുടെ ആയുധം വെച്ച്‌ കീഴടങ്ങുംവരെ ഇസ്രയേൽ ആക്രമണം തുടരും” -നെതന്യാഹു വെല്ലുവിളിച്ചു. “ഹമാസ് അധികാരത്തിൽ ഇരുന്നാൽ അവർ ഇനിയും കൂട്ടംകൂടും. വീണ്ടും ഇസ്രയേലിനെ ആക്രമിക്കും. അതുകൊണ്ട് ഹമാസ് പോകണം”. -നെതന്യാഹു പറഞ്ഞു.യുഎൻ പൊതുസഭായോഗത്തിൽ പ്രസംഗിക്കവേ ആയിരുന്നു ബെഞ്ചമിൻ നെതന്യാഹുവിന്റെ ഈ വെല്ലുവിളി.

എന്റെ രാജ്യം ജീവന് വേണ്ടിയുളള യുദ്ധത്തിലാണ്.

ഞാൻ ഈ വർഷം ഇങ്ങോട്ട് വരേണ്ടെന്ന് കരുതിയതാണ്. ജീവന് വേണ്ടി എന്റെ രാജ്യം യുദ്ധത്തിലാണ്. പക്ഷെ ഇവിടെ സംസാരിച്ച പലരും ഇസ്രയേലിനെതിരെ നുണകളും അപവാദങ്ങളും പറയുന്നു. അതുകൊണ്ടാണ് “ഞാൻ നേരിട്ട് വന്ന് എന്റെ രാജ്യത്തിന്റെ സത്യങ്ങൾ പറയാമെന്ന് കരുതിയത്. പലസ്തീൻ പ്രശ്നത്തിൽ സൗദി അറേബ്യയുമായി ഞങ്ങൾ ഒരു കരാറിലെത്താൻ പോവുകയായിരുന്നു. അപ്പോഴാണ് ഒക്ടോബർ ഏഴിന് ഇറാന്റെ പിന്തുണയുള്ള ആയിരക്കണക്കിന് ഹമാസ് ഭീകരർ പിക്കപ് ട്രക്കിലും മോട്ടോർസൈക്കിളിലും വന്ന് ഇസ്രയേലിൽ വന്ന് അതിക്രമം കാണിച്ചത്. “- നെതന്യാഹു പറഞ്ഞു.

ഹമാസ് ഭീകരർ ആയുധം വെച്ച്‌ കീഴടങ്ങിയാൽ ഈ യുദ്ധത്തിന് അവസാനമാകും

“ആകെയുള്ള 40,000 ആയുധധാരികളായ ഹമാസ് ഭീകരരിൽ 50 ശതമാനം പേരെയും ഇസ്രയേൽ സൈന്യം കൊല്ലുകയോ പിടികൂടുകയോ ചെയ്തു. ഹമാസ് ഭീകരർ ആയുധം വെച്ച്‌ കീഴടങ്ങിയാൽ ഈ യുദ്ധത്തിന് അവസാനമാകും. ഗാസയിൽ പിടിച്ചുവെച്ചിരിക്കുന്ന മുഴുവൻ ഇസ്രയേലികളെയും മോചിപ്പിക്കുകയും വേണം. ഇതിന് ബദലായി മറ്റൊരു പരിഹാരം ഇല്ല”. – നെതന്യാഹു പറയുന്നു.

ഇനി ലെബനലിൽ കരവഴി ആക്രമണം

ഇനി ലെബനലിൽ കരവഴി ആക്രമണം നടത്താൻ ഒരുങ്ങുകയാണ് ഇസ്രയേൽ. ആറ് യുദ്ധമുഖങ്ങളിൽ കൂടി ഇസ്രയേലിന് പ്രതിരോധം തീർക്കണം. ഒക്ടോബർ എട്ടിന് ലെബനനിൽ നിന്നും ഹെസ്ബുള്ള തീവ്രവാദികൾ ഏകദേശം 8000 റോക്കറ്റുകൾ ഇസ്രയേൽ നഗരങ്ങളിലേക്കും ജനവാസകേന്ദ്രങ്ങളിലേക്കും അയച്ചു.ഹമാസ് ഇസ്രയേലിന് നേർക്ക് വിട്ട 90 ശതമാനം റോക്കറ്റുകളും വീഴ്‌ത്തിയെന്നും നെതന്യാഹു പറ‍ഞ്ഞു.

ലെബനനിന്റെ തലസ്ഥാന നഗരിയായ ബെയ് റൂട്ട് ഉൾപ്പെടെ ഇസ്രയേൽ സേന നടത്തിയ ബോംബാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. നെതന്യാഹു യുഎൻ പൊതുസഭയിൽ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ തന്നെ യുഎന്നിൽ ഉണ്ടായിരുന്ന പല നയതന്ത്രജ്ഞരും പ്രതിഷേധമറിയിച്ച്‌ വേദി വിട്ടിറങ്ങിപ്പോയി.

Share
അഭിപ്രായം എഴുതാം