റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പി ഡി പി സംസ്ഥാന സമ്മേളനം കോട്ടക്കലിൽ; ചെയർമാൻ അബ്ദുന്നാസർ മഅ്ദനി പങ്കെടുക്കും

December 4, 2023 - 1:14 pm

മലപ്പുറം: പീപ്പിൾസ് ഡെമോ ക്രാറ്റിക് പാർട്ടിയുടെ (പി.ഡി.പി.) പത്താം സംസ്ഥാനസമ്മേളനം ഒൻപത്, 10, 11 തീയതികളിൽ കോട്ടയ്ക്കലിൽ നടക്കും. ‘മർദിത ജനതയുടെ ഉയിർത്തെഴുന്നേൽപ്പിൻ്റെ മൂന്നുപതിറ്റാണ്ട്’ എന്ന പ്രമേയത്തിൽ പാർട്ടി രൂപവത്‌കരിച്ചതിൻ്റെ മുപ്പതാം വാർ ഷികത്തിലാണ് സംസ്ഥാനസമ്മേളനം. 13 വർഷത്തിനുശേഷം പി.ഡി.പി. ചെയർമാൻ അബ്ദു ന്നാസർ മഅദനി പങ്കെടുക്കുന്ന സമ്മേളനമെന്ന പ്രത്യേകത കൂടിയുണ്ട്.

തൊഴിലാളി-വനിതാ-വിദ്യാർത്ഥി-പ്രവാസി സംഗമങ്ങളും മഹാറാലിയും പൊതുസമ്മേളനവും നടക്കും.
ഒൻപതിന് രാവിലെ ഒൻപതിന് പതാക ഉയർത്തും. പ്രതിനിധിസമ്മേളനം അബ്ദുന്നാസർ മഅദനി ഉദ്ഘാടനം ചെയ്യും. 11നാണ് മഹാറാലി. പഞ്ചായത്ത്, – മുനിസിപ്പൽ, മണ്ഡലം സമ്മേളനങ്ങൾ പൂർത്തിയായി.

1993 ഏപ്രിൽ 14-ന് അംബേദ്‌കർ ജന്മദിനത്തിലാണ് പാർട്ടി രൂപംകൊണ്ടത്. ഇതിനിടെ പി.ഡി.പി. ഉയർത്തിയ മുദ്രാവാക്യങ്ങൾ ഇപ്പോൾ കോൺഗ്രസ് ഉൾപ്പെടെയുള്ളവർ ഏറ്റെടുത്തതായി സ്വാഗതസംഘം ചെയർമാൻ ടി.എ. മുഹമ്മദ് = ബിലാൽ പറഞ്ഞു.
പാലക്കാട് ടിപ്പുസുൽത്താൻ കോട്ടയിൽനിന്ന് വൈസ് ചെയർമാൻ വർക്കല രാജ് ക്യാപ്റ്റനും സിയാവുദ്ദീൻ തങ്ങൾ വൈസ് ക്യാപ്റ്റനുമായി കൊ ടിമരജാഥ, കോഴിക്കോട് പാർട്ടി നയപ്രഖ്യാപന സമ്മേളന നഗരിയിൽനിന്ന് കേന്ദ്രകമ്മിറ്റി അംഗം ടി.എ. മുജീബ്റഹ്‌മാൻ ക്യാപ്റ്റനും ഐ.എസ്.എഫ്. കോ-ഓർഡിനേറ്റർ മാഹിൻ തേവരുപാറ വൈസ് ക്യാപ്റ്റനുമായി ദീപശിഖാജാഥ, വെളിയ ങ്കോട്ടുനിന്ന് സലാം മൂന്നിയൂർ ക്യാപ്റ്റനും അയ്യപ്പൻ വൈസ് ക്യാപ്റ്റനുമായി പതാകജാഥ .എന്നിവ എട്ടിന് സമ്മേളന നഗ രിയിലെത്തും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *