പാലാ:ഇന്ന് വൈകിട്ടുണ്ടായ മഴയിലും ഇടിമിന്നലിലും പരക്കെ നാശമുണ്ടായി.പാലായ്ക്കടുത്ത് വൈക്കം റൂട്ടിലുള്ള പൈങ്ങുളം സെൻറ് മേരിസ് പള്ളിയുടെ മുഖവാരത്തിന് സാരമായ തകരാറുകൾ പറ്റി.
ഇടി വെട്ടേറ്റ് മുഖവാരം വ്യാപകമായി വിണ്ടു കീറി.മുഖ വാരത്തെ പ്രധാന കുരിശ് ഇടിവെട്ടേറ്റ് തകർന്ന് പള്ളിയുടെ ഓടിൻ്റെ പുറത്തേക്ക് വീണു . അവശിഷ്ടങ്ങൾ വീണ് ഓടും തകർന്നു.ഇത് മൂലം മഴവെള്ളം പള്ളിയിലാകെ നിറഞ്ഞു. കുരിശ് തകർന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടി. ഇടവക വികാരി ഫാദർ മാത്യു വെട്ടുകല്ലേലും കൈക്കാരൻമാരും നാട്ടുകാരും;വലവൂർ സഹകരണ ബാങ്ക് പ്രസിഡണ്ട് ടോമി നടയത്തും സ്ഥലത്തെത്തിയിട്ടുണ്ട്.
മുഖാവരത്തിന്റെ അവശിഷ്ട്ടങ്ങൾ പള്ളിയുടെ പരിസരത്ത് ചിതറിക്കിടക്കുകയാണ്.മഴമാറിയിട്ട് ജീർണ്ണാവസ്ഥയിലായ മുഖവാരം പുതുക്കി പണിയുവാൻ പള്ളിക്കമ്മറ്റി തീരുമാനിച്ചിരിക്കെയാണ് അപകടമുണ്ടായത്



