റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

2021 നവംബര്‍ ഒന്നിന് ആരംഭിച്ച ടൂറിസം പദ്ധതിയിലൂടെ കെ.എസ്.ആര്‍.ടി.സി നേടിയെടുത്തത് കോടികളുടെ വരുമാനം

പോക്കറ്റ് കാലിയാകാതെ ഉല്ലാസയാത്ര പോകാന്‍ കെ.എസ്.ആര്‍.ടി.സി അവതരിപ്പിച്ച ബജറ്റ് ടൂര്‍ പദ്ധതി വിജയകരമായ മൂന്നാം വര്‍ഷത്തിലേക്ക്. 2021 നവംബര്‍ 1 കേരളപ്പിറവി ദിനത്തില്‍ ആരംഭിച്ച കെ.എസ്.ആര്‍.ടി.സിബജറ്റ് ടൂറിസം സെൽ  രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ പറയാന്‍ ലാഭക്കണക്കു മാത്രം.

നഷ്ടത്തിലായിപ്പോയ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം രംഗത്തേക്കെത്തിയപ്പോള്‍ ധാരാളം വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തി കോടികളുടെ വരുമാനം നേടി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം ജൈത്രയാത്ര തുടരുകയാണ്.

രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച ബജറ്റ് ടൂറിസം സെല്‍ രണ്ട് വര്‍ഷത്തിനിടെ ഏഴായിരത്തില്‍ പരം യാത്രകള്‍ കെഎസ്ആര്‍ടിസി പൂര്‍ത്തിയാക്കി. ഓരോ ദിവസവും കെ.എസ്.ആര്‍.ടി.സി പാക്കേജുകള്‍ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. അറിയപ്പെടാത്ത ചെറുതും വലുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആനവണ്ടി ഓടിയെത്തുന്നു. മൂന്നാര്‍ ട്രിപ്പ് ആണ് കൂട്ടത്തില്‍ സൂപ്പര്‍ ഹിറ്റ്.

വിവിധ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ നിന്നായുള്ള ട്രിപ്പുകള്‍ക്ക് പുറമെ മൂന്നാര്‍ കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും മൂന്നാറിന്റെ പ്രധാന ടൂറിസം സ്‌പോട്ടിലേക്കും യാത്രകളുണ്ട്. വരുമാനത്തിനപ്പുറം സാധാരണക്കാര്‍ക്കും കുറഞ്ഞ ചെലവില്‍ യാത്രാനുഭവം ലഭ്യമാക്കുകയാണ് കെ.എസ്.ആര്‍.ടി.സിയുടെ ലക്ഷ്യം. അത് തന്നെയാണ് ഈ പാക്കേജുകളെ ജനപ്രിയമാക്കി മാറ്റിയതും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *