റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചികിത്സയിൽ കഴിയവേ രക്തം സ്വീകരിച്ച സൈനിക ഉദ്യോഗസ്ഥന് എച്ച്ഐവി : 1.54 കോടി നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവ്.

September 27, 2023 - 6:05 am

ദില്ലി: സൈനികനീക്കത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയവേ രക്തം സ്വീകരിച്ചത്‌ വഴി എച്ച്‌ഐവി ബാധിതനായ വ്യോമസേന മുൻ ഉദ്യോഗസ്ഥന്‌ 1.54 കോടി നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവ്‌. പരിക്കേറ്റ സൈനികൻ ചികിത്സയുടെ ഭാഗമായി സൈനിക ആശുപത്രിയിൽ നിന്നും ഒരു യൂണിറ്റ്‌ രക്തം സ്വീകരിച്ചു. 2014 ൽ വീണ്ടും അസുഖബാധിതനായതിനെ തുടർന്ന്‌ നടത്തിയ പരിശോധനകളിലാണ്‌ എച്ച്‌ഐവി ബാധിതനാണെന്ന കാര്യം വെളിപ്പെട്ടത്‌.

തുടർന്ന്‌ നടത്തിയ അന്വേഷണങ്ങൾക്ക്‌ ഒടുവിലാണ്‌ 2022-ൽ രക്തം സ്വീകരിച്ചതിനെ തുടർന്നാണ്‌ എച്ച്‌ഐവി ബാധിതനായതെന്ന്‌ വ്യക്തമായത്‌. ചികിത്സാപിഴവ്‌ കാരണമാണ്‌ തനിക്ക്‌ രോഗമുണ്ടായതെന്ന്‌ ആരോപിച്ച്‌ ഉദ്യോഗസ്ഥൻ ദേശീയ ഉപഭോക്‌തൃ തർക്കപരിഹാര കമീഷനെ സമീപിച്ചു. അനുകൂല വിധി ലഭിക്കാത്തതിനെ തുടർന്ന്‌ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *