റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

March 31, 2026 - 10:55 am

പാലോട്: ഉത്സവത്തോടനുബന്ധിച്ച് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരണപ്പെട്ടു. പാലോട് പഴവിള സ്വദേശി സനു (34) ആണ് മരിച്ചത്. മാർച്ച് 31 ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. നന്ദിയോട് പച്ച ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ദീപാലങ്കാരങ്ങൾ ഒരുക്കുന്ന ജോലികൾ പുരോഗമിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടെ അപ്രതീക്ഷിതമായി സനുവിന് ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പാലോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *