റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: പർട്ടി ആവശ്യപ്പെട്ടാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് ശശി തരൂർ. കേരളം ത​ന്റെ കർമ്മ ഭൂമിയാമെന്നും കേരളത്തിന് വേണ്ടി ശബ്​ദമുയർത്താൻ ഉത്തരവാദിത്തമുണ്ടെന്നും ശശി തരൂർ പറഞ്ഞു. പല അവസരങ്ങളിലും അവർക്ക് വേണ്ടി അഭിമാനത്തോടെ സംസാരിച്ചിട്ടുണ്ട്. കേരളത്തിൽ ഉണ്ടാകണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്.എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകുമെന്നാണ് അഭ്യൂഹമെന്നും, പക്ഷേ തിരഞ്ഞെടുപ്പ് എപ്പോൾ പ്രഖ്യാപിക്കുമെന്ന് ബിജെപിക്ക് മാത്രമേ അറിയാൻ പറ്റൂവെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

September 26, 2023 - 6:57 am

രാജ്യത്ത് എന്ത് സംഭവിച്ചാലും എല്ലാം തങ്ങൾ കൊണ്ടുവന്നതാണെന്ന് ബിജെപി പറയും. തിരഞ്ഞെടുപ്പ് എപ്പോൾ പ്രഖ്യാപിക്കുമെന്ന് ബിജെപിക്ക് മാത്രമേ അറിയാൻ പറ്റൂ. ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകുമെന്നാണ് അഭ്യൂഹമെന്നും ശശി തരൂർ പറഞ്ഞു.

എല്ലാവരെയും കൂട്ടി യോജിപ്പിക്കാനുള്ള പാർട്ടി തീരുമാനം നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജി 23 പ്രതിനിധികളേയും നേതൃത്വം പ്രവർത്തക സമിതിയിൽ പരിഗണിച്ചു. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് മല്ലികാർജുൻ ഖാർഗെയുടെ തീരുമാനം. ആ തീരുമാനം നല്ലതാണ്. ഈ സ്പിരിറ്റിൽ പാർട്ടിയെ നയിക്കുന്നത് നല്ലതാണ്. പാർട്ടിയിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്നും തരൂർ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *