റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചാലിശ്ശേരി പെരുമണ്ണൂരിൽ വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

September 17, 2023 - 1:33 pm

ചാലിശ്ശേരി പെരുമണ്ണൂരിൽ വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ചാലിശ്ശേരി പെരുമണ്ണൂരിൽ വായോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി പെരുമണ്ണൂർ മണിശ്ശേരി കുന്നത്ത് വളപ്പിൽ സാവിത്രി അമ്മ (75) യെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ശനിയാഴ്ച രാവിലെ അഞ്ചരക്ക് കാണാതായ വായോധികയെ വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പഴയിടത്ത് സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ പിറകുവശത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.മാനസിക സംഘർഷം മൂലം ഉണ്ടായ ആത്മഹത്യയാണോ എന്നും സംശയിക്കപ്പെടുന്നുണ്ട്.പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു.മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി.സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് പള്ളം പുണ്യതീരം ശ്മശാനത്തിൽ നടക്കും.ഭർത്താവ്:പരേതനായ ശങ്കുണ്ണിമേനോൻ. മകൾ: രാധിക. മരുമകൻ : രാമനുണ്ണി (ഭാരത് ഗ്ലാസ് ഹൗസ് കൂറ്റനാട്).

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *