റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചിയിൽ സ്വാപ് ഷോപ്പ് പ്രവർത്തനം ആരംഭിച്ചു.

September 17, 2023 - 8:09 am

കൊച്ചി: നഗരത്തിൽ സ്വാപ് ഷോപ്പ് പ്രവർത്തനമാരംഭിച്ചു. 2023 സെപ്തംബർ 16 ന് കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. സൗത്ത് റെയിൽവേ ഓവർബ്രിഡ്ജിന് താഴെയുള്ള കടമുറിയിലാണ് ‘സബാഷ്’ എന്ന പേരിൽ സ്വാപ് ഷോപ്പ് പ്രവർത്തനം ആരംഭിച്ചത്. .പുനരുപയോഗിക്കുവാൻ കഴിയുന്ന ഏത് വസ്തുവും കൈമാറുവാൻ കഴിയുന്ന സ്ഥലമാണ് സ്വാപ്പ് ഷോപ്പ്.

ചടങ്ങിൽ പ്രശസ്ത ചലചിത്ര താരം ഊർമ്മിള ഉണ്ണി, കൗൺസിലർമാരായ പത്മജ എസ്. മേനോൻ, സുധ ദിലീപ് കുമാർ, കൊച്ചി നഗരസഭ അഡീഷണൽ സെക്രട്ടറി വി.പി. ഷിബു, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ അമീർഷ.ആർ.എസ്, കൊച്ചി നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ആദ്യ ദിവസം തന്നെ ഒട്ടേറെ ആളുകൾ വസ്ത്രങ്ങളും, പാത്രങ്ങളും അടക്കമുള്ള വസ്തുകൾ കൈമാറ്റം ചെയ്യുവാൻ സ്വാപ്ഷോപ്പിൽ എത്തി. നഗരസഭ ബജറ്റിൽ പ്രഖ്യാപ്പിച്ച സ്വാപ്പ് ഷോപ്പ് എന്ന ആശയം കൂടുതൽ ഡിവിഷനുകളിലേയ്ക്ക് കൂടി വ്യാപിപ്പിക്കുവാനാണ് കോർപ്പറേഷൻറെ ലക്ഷ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *