റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭീമനടിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്

September 14, 2023 - 6:10 pm

ഭീമനടി: കാട്ടുപന്നി ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. ഭീമനടി കുറുഞ്ചേരിയിലെ പുത്തന്‍പുരയ്ക്കല്‍ പി. വി.ലാലു(42)വിനാണ് പരിക്കേറ്റത്.

ഭീമനടി ക്രിസ്തുരാജ ദേവാലയ ശുശ്രൂഷിയാണ് ലാലു. ഇന്നലെ പുലര്‍ച്ചെ സ്‌കൂട്ടറില്‍ പള്ളിയിലേക്ക് പോകുമ്പോള്‍ കുറുഞ്ചേരി വളവില്‍ വച്ചാണ് കാട്ടുപന്നിയാക്രമണം.

രണ്ടു കാലിനും പരിക്കേറ്റ ലാലുവിനെ വെള്ളരിക്കുണ്ടിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലത് കാല്‍മുട്ടിനും ഉപ്പൂറ്റിക്കും പൊട്ടലുണ്ട്. സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *