റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫെഡറൽ ബാങ്ക് വായ്പകൾ .ഇനി വാട്സ്ആപ് വഴിയും..കൊച്ചി: വാട്ട്‌സാപ് വഴി വ്യക്തിഗത വായ്പ നൽകുന്ന സംവിധാനത്തിന് ഫെഡറൽ ബാങ്ക് തുടക്കം കുറിച്ചു. ഇടപാടുകാർക്ക് ഈ സംവിധാനത്തിലൂടെ മുൻകൂർ അനുമതിയുള്ള വായ്പ ലഭ്യമാവും എന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം ഫെഡറൽ ബാങ്ക് ചെയർമാൻ എ.പി ഹോത നിർവഹിച്ചു. മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ, വൈസ് പ്രസിഡന്റും ഡിജിറ്റൽ വിഭാഗം മേധാവിയുമായ സുമോത് സി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

September 5, 2023 - 1:15 pm

വാട്ട്‌സാപ് സംവിധാനം വഴിയുള്ള വായ്പ അവതരിപ്പിച്ചതിലൂടെ ഇതുവരെയില്ലാതിരുന്ന സൗകര്യമാണ് ഇടപാടുകാർക്ക് ലഭ്യമായിരിക്കുന്നത്. അതുല്യമായ അനുഭവങ്ങളും അതിവേഗ സാമ്പത്തിക സേവനങ്ങളും ഇടപാടുകാർക്ക് പ്രദാനം ചെയ്യാനുള്ള ബാങ്കിന്റെ പ്രതിബദ്ധതയാണ് വിപ്ലവകരമായ ഈ നീക്കത്തിലൂടെ പ്രതിഫലിക്കുന്നത്.ഫെഡറൽ ബാങ്കിന്റെ വാട്ട്‌സാപ് നമ്പറായ 9633 600 800 -ലേക്ക് Hi സന്ദേശം അയച്ചു കൊണ്ട് പ്രീ അപ്രൂവ്ഡ് പേഴ്‌സണൽ ലോണുകൾ നേടാവുന്നതാണ്.

ഡിജിറ്റൽവത്കരണത്തിലും പുതുമയിലും ഫെഡറൽ ബാങ്കിനുള്ള അതീവ ശ്രദ്ധയാണ് വാട്ട്‌സാപ് ബാങ്കിങ് സംവിധാനം പുറത്തിറക്കുന്നതിലൂടെ ദൃശ്യമായിരിക്കുന്നതെന്ന് ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ പറഞ്ഞു. ഫെഡറൽ ബാങ്ക് ഇടപാടുകാർക്ക് ഫലപ്രദമായ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കാനുള്ള പാതയിലെ മറ്റൊരു ചുവടു വെപ്പാണിത്. പരമ്പരാഗത രീതിയിലുള്ള അനാവശ്യമായ സങ്കീർണതകളും താമസങ്ങളും പുതിയ സംവിധാനത്തിലൂടെ ഒഴിവാക്കാനുമാകുമെന്നും ശാലിനി വാര്യർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *