ഫെഡറൽ ബാങ്ക് വായ്പകൾ .ഇനി വാട്സ്ആപ് വഴിയും..കൊച്ചി: വാട്ട്‌സാപ് വഴി വ്യക്തിഗത വായ്പ നൽകുന്ന സംവിധാനത്തിന് ഫെഡറൽ ബാങ്ക് തുടക്കം കുറിച്ചു. ഇടപാടുകാർക്ക് ഈ സംവിധാനത്തിലൂടെ മുൻകൂർ അനുമതിയുള്ള വായ്പ ലഭ്യമാവും എന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം ഫെഡറൽ ബാങ്ക് ചെയർമാൻ എ.പി ഹോത നിർവഹിച്ചു. മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ, വൈസ് പ്രസിഡന്റും ഡിജിറ്റൽ വിഭാഗം മേധാവിയുമായ സുമോത് സി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

September 5, 2023

വാട്ട്‌സാപ് സംവിധാനം വഴിയുള്ള വായ്പ അവതരിപ്പിച്ചതിലൂടെ ഇതുവരെയില്ലാതിരുന്ന സൗകര്യമാണ് ഇടപാടുകാർക്ക് ലഭ്യമായിരിക്കുന്നത്. അതുല്യമായ അനുഭവങ്ങളും അതിവേഗ സാമ്പത്തിക സേവനങ്ങളും ഇടപാടുകാർക്ക് പ്രദാനം ചെയ്യാനുള്ള ബാങ്കിന്റെ പ്രതിബദ്ധതയാണ് വിപ്ലവകരമായ ഈ നീക്കത്തിലൂടെ പ്രതിഫലിക്കുന്നത്.ഫെഡറൽ ബാങ്കിന്റെ വാട്ട്‌സാപ് നമ്പറായ 9633 600 800 -ലേക്ക് …