റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

2023 സെപ്തംബർ 14ന് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് എസി മൊയ്തീൻ

September 5, 2023 - 1:21 pm

.കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ 2023 സെപ്തംബർ 14ന് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് എസി മൊയ്തീൻ. ഇക്കാര്യം അറിയിച്ച് മൊയ്തീൻ ഇഡിയ്ക്ക് മറുപടി നൽകി. 2023 ഓഗസ്റ്റ് ഒന്നിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ആദ്യം ഇഡി നോട്ടീസയച്ചത്. അന്ന് ഹാജരാവാനാവില്ലെന്ന് മൊയ്തീൻ അറിയിച്ചു. പിന്നീട് സെപ്റ്റംബർ നാലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി.

എന്നാൽ രേഖകൾ ശേഖരിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിച്ചു.ഓഡിറ്റ് നടക്കുന്നതിനാലാണ് ഹാജരാകുന്നതിൽ താമസം നേരിടുന്നതെന്ന് മൊയ്തീൻ പറഞ്ഞു. നേരത്തെ പണമിടപാട് രേഖകൾ ഇഡി എസി മൊയ്തീനോട് ആവശ്യപ്പെട്ടിരുന്നു. മൊയ്തീന് വീണ്ടും നോട്ടീസയക്കാനാണ് ഇഡിയുടെ തീരുമാനം.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ രണ്ട് പ്രതികൾ എ സി മൊയ്തീന് എതിരെ മൊഴി നൽകിയ സാഹചര്യത്തിലായിരുന്നു ഇഡി റെയ്ഡിനെത്തിയിരുന്നത്. കരുവന്നൂർ ബാങ്ക് മുൻ ബ്രാഞ്ച് മാനേജർ എം കെ ബിജു കരീം, ഡയറക്ടർബോർഡ് അംഗം കിരൺ എന്നിവരാണ് എ സി മൊയ്തീന് എതിരായി മൊഴി നൽകിയിരുന്നത്..

എ സി മൊയ്തീന്റെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെ എംഎൽഎയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. 30 ലക്ഷം രൂപയുടെ എഫ്ഡി അക്കൗണ്ടാണ് മരവിപ്പിച്ചത്. എ സി മൊയ്തീനുമായി അടുപ്പമുള്ള ആളുകളുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 22 മണിക്കൂറാണ് എസി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *