റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അച്ഛനെയും മകനെയും ആക്രമിച്ച കേസിൽ പാറ്റാ ബിജു എന്നറിയപ്പെടുന്ന 54 കാരനായ മധ്യവയസ്കൻ അറസ്റ്റിൽ

September 2, 2023 - 5:16 am

കടുത്തുരുത്തി : അച്ഛനെയും മകനെയും ആക്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലറ പീടികപറമ്പിൽ വീട്ടിൽ പാറ്റ ബിജു എന്ന് വിളിക്കുന്ന ബിജു എബ്രഹാം (54) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 29 ആം തീയതി ഉച്ചയോടു കൂടി പെരുന്തുരുത്ത് സ്വദേശികളായ അച്ഛനെയും, മകനെയും ഇവരുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു.

ഇവരുടെ വീട്ടിൽ വച്ച് ഇവരും,ബിജുവിന്റെ സുഹൃത്തുമായി വാക്ക് തർക്കം ഉണ്ടാവുകയും ഇത് കണ്ടുവന്ന ബിജു അച്ഛനെ വിറകുമുട്ടി കൊണ്ട് ആക്രമിക്കുകയും, മകനെ മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു.

പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ സജീവ് ചെറിയാൻ, എസ്.ഐ മാരായ സജിമോൻ എസ്.കെ, വിജിമോൻ,സി.പി.ഓ മാരായ ബിനോയ്, സാലി, ഷുക്കൂർ, സജീർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *