റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെങ്ങറ സമരഭൂമിയിൽ ഭാര്യാഭർത്തക്കന്മാരെ വെട്ടി പരിക്കേൽപ്പിച്ച അയൽവാസി അറസ്റ്റിൽ.

August 29, 2023 - 11:43 am

.പത്തനംതിട്ട: മക്കളുടെ മുന്നിലിട്ട് അച്ഛനേയും അമ്മയേയും വെട്ടി പരിക്കേൽപ്പിച്ചു.സംഭവതത്ിൽ അയൽവാസിയായ ചെങ്ങറ സമരഭൂമിയിൽ ശാഖ 48-ൽ ശ്യാമിനെ (50) .മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. . വെട്ടേറ്റ ബീനയെയും ഭർത്താവ് ബിനുവിനെയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 2023 ഓ​ഗസ്റ്റ് 27 ഞായറാഴ്ച ഉച്ചയ്ക്ക് അതുമ്പുംകുളത്തെ സമരഭൂമിയിലാണ് സംഭവം.

മുൻവിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ബീനയും ബിനുവും ഇവർ താമസിക്കുന്ന ഷെഡ്ഡിലേക്ക് പോകുമ്പോൾ ശ്യാം തടഞ്ഞുനിർത്തി വടിവാൾ കൊണ്ട് ആക്രമിക്കുകയായിരുന്നു. കൈയിലെ ബാഗിൽ കരുതിയ വടിവാളെടുത്ത് ബിനുവിനെയാണ് ആദ്യം വെട്ടിയത്. തുടർന്ന് ബീനയെ കൊല്ലുമെന്ന് പറഞ്ഞ് അവരുടെ കഴുത്തിൽ വെട്ടി.

തടഞ്ഞ ബിനുവിനെ വീണ്ടും വെട്ടി. ഇടതുകാലിൽ പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന ഇവരുടെ രണ്ടുകുട്ടികൾ ഭയന്നോടി. തൊട്ടടുത്ത ശാഖ ഓഫീസിൽ ഉണ്ടായിരുന്ന ആളുകൾ ചേർന്ന് ആംബുലൻസ് വരുത്തി കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് കോട്ടയത്തേക്കും മാറ്റി. അറസ്റ്റിലായ ശ്യാമിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു…
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *