റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജില്ലാ പഞ്ചായത്തംഗം ഷാനിബ ടീച്ചറുടെ മകനെ വടിവാൾ വീശിയും തോട്ടയെറിഞ്ഞും അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ

August 22, 2023 - 9:30 am

ചാലിശ്ശേരി പോലീസിന്റെ പിടിയിലായത് ചങ്ങരംകുളം നന്നംമുക്ക് സ്വദേശി

കപ്പൂർ:ജില്ലാ പഞ്ചായത്തംഗം ഷാനിബ ടീച്ചറുടെ മകനെ വടിവാൾ വീശിയും തോട്ടയെറിഞ്ഞും അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ.ചങ്ങരംകുളം സ്വദേശി അറസ്റ്റിൽ.ചങ്ങരംകുളം നന്നംമുക്ക് സ്വദേശി പടിഞ്ഞാറേ വളപ്പിൽ മുഹമ്മദ് അൽത്താഫ് (23)നെയാണ് ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റിൽ വിട്ടു. പ്രതികൾ സഞ്ചരിച്ച ഇന്നോവ വാഹനവും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് പെരുമ്പിലാവിൽ നിന്ന് ചാലിശ്ശേരി സി ഐ സതീഷ് കുമാർ, എസ്‌ ഐ ർഷി പ്രസാദ്, ജോളി സെബാസ്റ്റ്യൻ റഷീദ്,എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടിയത്. പ്രതികളായ മറ്റ് നാല് പേർക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *