റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നെയ്മര്‍ ജൂനിയറിന്റെ പ്രസന്റേഷന്‍ ആവേശം മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിഞ്ഞു

August 19, 2023 - 1:32 pm

റിയാദ്: പിഎസ്ജി വിട്ട് അല്‍ ഹിലാലില്‍ എത്തിയ നെയ്മര്‍ ജൂനിയറിന്റെ പ്രസന്റേഷന്‍ ഇന്ന് നടക്കും.
ഇന്ന് അല്‍ ഫൈഹയുമായുള്ള മത്സരത്തിനു മുന്‍പാകും അല്‍ ഹിലാല്‍ നെയ്മറെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക. പ്രസന്റേഷനായുള്ള 60000 ടിക്കറ്റുകളും ഇതിനകം വിറ്റഴിഞ്ഞു. ഫുട്‌ബോള്‍ ലോകം ഒരു താരത്തിന്റെ പ്രസന്റേഷനിലും മുമ്പ് കണ്ടിട്ടില്ലാത്ത അത്ര വലിയ ഒരുക്കങ്ങള്‍ ആണ് അല്‍ ഹിലാല്‍ നടത്തുന്നത്.നെയ്മറിന്റെ പ്രസന്റേഷനായി ലോകത്തിലെ മികച്ച കലാപ്രതിഭകളെ അല്‍ ഹിലാല്‍ റിയാദില്‍ എത്തിക്കും. എന്നാല്‍ നെയ്മര്‍ ഈ ആഴ്ച കളത്തിലിറങ്ങില്ല. നെയ്മറിന്റെ അരങ്ങേറ്റം ഓഗസ്റ്റ് 24ന് എവേ ഗ്രൗണ്ടില്‍ അല്‍ റെയ്ദയുമായുള്ള മത്സരത്തിലാകും. അല്‍ ഹിലാല്‍ ക്ലബിന്റെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ ആണ് നെയ്മറിന്റെത്. പിഎസ്ജിയില്‍നിന്ന് 100 മില്യണോളം നല്‍കിയാണ് അല്‍ ഹിലാല്‍ ബ്രസീലിയനെ സ്വന്തമാക്കിയത്. നെയ്മറിന് 200 മില്യന്‍ യൂറോ രണ്ട് വര്‍ഷം കൊണ്ട് വേതനമായി അല്‍ ഹിലാല്‍ നല്‍കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *