റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലേഷ്യയിൽ ചെറുവിമാനം ഇടിച്ചു തകർന്നു; 9 മൃതദേഹങ്ങൾ കണ്ടെത്തി

August 17, 2023 - 6:26 pm

ക്വാലാലംപുർ: മലേഷ്യയിൽ ലാൻഡിങ് ശ്രമത്തിനിടെ ചെറുവിമാനം ഇടിച്ചു തകർന്നു. അപകട സ്ഥലത്ത് നിന്ന് 9 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തെരച്ചിൽ തുടരുകയാണ്. സെലങ്കോറിലാണ് അപകടമുണ്ടായത്. ലാങ്കവി ദ്വീപിൽ നിന്നും സെലങ്കോറിലെ സുബാങ് വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു വിമാനം.

അപകട സമയത്ത് വിമാനത്തിൽ ആറ് യാത്രക്കാരും രണ്ട് ജീവനക്കാരുമാണുണ്ടായിരുന്നത്. തകർന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ തെറിച്ചു വീണ് ഒരു മോട്ടോർബൈക്ക് യാത്രക്കാരനും ഒരു കാർ യാത്രക്കാരനും മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *