റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡേഗെസ്റ്റന്‍: റഷ്യന്‍ പ്രദേശമായ ഡേഗെസ്റ്റനിലെ പെട്രോള്‍ സ്റ്റേഷനിലുണ്ടായ തീപ്പിടിത്തത്തിലും സ്ഫോടനത്തിലും 25 പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. അറുപതിലേറെ പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പത്ത് പേര്‍ ഗുരുതരാവസ്ഥയിലാണ്.കാസ്പിയന്‍ സമുദ്ര ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഡേഗെസ്റ്റന്‍ തലസ്ഥാനമായ മഖാഷ്‌കലയിലാണ് സംഭവമുണ്ടായത്. തിങ്കളാഴ്ച രാത്രി വാഹന വര്‍ക് ഷോപ്പിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്. തുടര്‍ന്ന് പൊട്ടിത്തെറിയുണ്ടാകുകയും സമീപത്തെ പെട്രോള്‍ സ്റ്റേഷനിലേക്ക് പടരുകയുമായിരുന്നു.യുദ്ധസമാന സ്ഥിതിയാണ് സംഭവസ്ഥലത്തെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഗുരുതരമായി പരുക്കേറ്റവരെ പെട്ടെന്ന് മോസ്‌കോയിലെത്തിക്കാന്‍ മഖാഷ്‌കലയിലേക്ക് ഹെലികോപ്ടര്‍ അയച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 9.40നാണ് സ്ഫോടനമുണ്ടായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *