കെഎസ്ആർടിസി ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ തകർച്ചയിലാണ്. ജീവിനക്കാർക്ക് ശമ്പളവും പെൻഷനും നിഷേധിക്കുകയാണ്. കേരളത്തിന്‍റെ അഭിമാനമായിരുന്ന ആരോഗ്യ രംഗം താറുമാറായി. ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളെജുകൾ വരെ ദയനീയാവസ്ഥയിലാണ്. പല സ്ഥാപനങ്ങളും നിലനിൽക്കുമെന്ന ഉറപ്പുപോലുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പുതുപ്പള്ളി മണ്ഡലത്തിൽ ഉമ്മൻ ചാണ്ടിയുടെ പിന്തുടർച്ച ഉണ്ടാവണമെന്നാണ് കോൺഗ്രസിന്റെ താത്പര്യം. പോരാട്ടം രാഷട്രീയപരമാണ്. അവസാന വിധികർത്താക്കൾ ജനങ്ങളാണെന്നും വിജയിയെ അവർ തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



