കോഴിക്കോട്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉറപ്പെന്ന് കെ. മുരളീധരൻ. പുതുപ്പള്ളിയിൽ സിപിഎം നടത്തുന്നത് വ്യാജ പ്രചരണങ്ങളാണെന്നും ഉമ്മൻചാണ്ടിക്ക് എല്ലാം ചികിത്സയും കുടുംബം നൽകിയെന്നും അദ്ദേഹം പറഞ്ഞു. ഇടതു മുന്നണിയുടെ നേട്ടങ്ങളൊന്നും എടുത്തു പറയാനില്ലാത്തതുകൊണ്ടാണ് സിപിഎം ഇത്തരത്തിൽ തറ പ്രചരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പുതുപ്പള്ളിയിൽ ജെയ്ക് സി.തോമസിന് ഹാട്രിക് കിട്ടും. അപ്പനോടും മകനോടും തോറ്റു എന്ന പേരു ലഭിക്കും. അതിന് ആശംസ നേരുന്നതായും മുരളീധരൻ പരിഹസിച്ചു.
മാസപ്പടി വിവാദത്തില്‍ മാധ്യമവാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ പ്രതികരിക്കുന്നത് ശരിയല്ലെന്നും ഇക്കാര്യത്തിൽ ആദായ നികുതി വകുപ്പ് തന്നെ അന്വേഷിച്ച് റിപ്പോർട്ട് വരട്ടെ എന്നും അദ്ദേഹം പറഞ്ഞു.



