റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്രംപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി

August 2, 2023 - 11:31 am

വാഷിങ്ടണ്‍: 2020ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യു.എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി. അടുത്തവര്‍ഷം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ട്രംപിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയത്. ട്രംപ് നാളെ കോടതിയില്‍ ഹാജരാവുകയും വേണം.

രാജ്യത്തെ കബളിപ്പിക്കല്‍, ഔദ്യോഗിക നടപടികള്‍ തടസപ്പെടുത്തല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ട്രംപിനെതിരെ പുതുതായി ചുമത്തിയിരിക്കുന്നത്. 20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിത്. 2021 ജനുവരി ആറിന് ബൈഡന്റെ വിജയത്തെ അട്ടിമറിക്കാന്‍ ട്രംപ് ശ്രമിച്ചോയെന്നതാണ് പ്രധാനമായും പരിശോധിച്ചതെന്ന് സ്‌പെഷ്യല്‍ കൗണ്‍സല്‍ ജാക്ക് സ്മിത്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച് പ്രസ്താവനക്ക് പിന്നാലെ ട്രംപ് കോണ്‍ഗ്രസ് യോഗത്തില്‍ പ്രസംഗിക്കുകയും തുടര്‍ന്ന് ബൈഡനെ വിജയിയായി പ്രഖ്യാപിക്കുന്നത് തടയാന്‍ അദ്ദേഹത്തിന്റെ അനുയായികള്‍ കാപ്പിറ്റോള്‍ ബില്‍ഡിങ് ആക്രമിക്കുകയും ചെയ്തുവെന്ന് സ്മിത്ത് വ്യക്തമാക്കി. കാപ്പിറ്റോള്‍ ബില്‍ഡിങ്ങിന് നേരെ നടന്ന ആക്രമണം അമേരിക്കന്‍ ജനാധിപത്യത്തിന് നേരെയുണ്ടായ വെല്ലുവിളിയാണെന്നു കുറ്റപത്രത്തില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *