റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂർ: കക്കാട് സ്കൂളിലേക്ക് പോവുകയായിരുന്ന 15 വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. വാനിലെത്തിയ നാലംഗ സംഘമാണ് പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ബുധനാഴ്ച രാവിലെ ഒൻപതു മണിയോടെ വീടിനടുത്തുള്ള ഇടവഴിയിലായിരുന്നു സംഭവം.

വാനിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ കുട്ടി കുതറി ഓടുകയായിരുന്നു. മുഖം മൂടി ധരിച്ചാണ് അക്രമികൾ എത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ‌ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന് മുൻപും പ്രദേശത്ത് മറ്റൊരു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവാൻ ശ്രമം നടത്തിയതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *