റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെ കാണാൻ രാജസ്ഥാൻ സ്വദേശിനി പാകിസ്ഥാനിലേക്ക് കടന്നു. 35 കാരിയായ അഞ്ജുവാണ് 29.കാരനായ നസ്രുള്ളയെ കാണുന്നതിനായി അതിർത്തി കടന്നത്. വാഗ ബോർഡർ വഴിയാണ് അഞ്ജു ഇസ്ലാമബാദിലേക്ക് കടന്നത്. ഭർത്താവ് അരവിന്ദിനോട് കുറച്ച് ദിവസത്തേക്ക് ജയ്പൂരിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്. എന്നാൽ പിന്നീടാണ് അഞ്ജു പാകിസ്ഥാനിലേക്കാണ് പോയതെന്ന് മാധ്യമങ്ങൾ വഴി അരവിന്ദ് അറിയുന്നത്.

അരവിന്ദ് അഞ്ജുവുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും രണ്ടു മൂന്നു ദിവസത്തിനുള്ളിൽ തിരിച്ചുവരുമെന്നും അവർ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് പാക് വനിതയായ സീമ ഹൈദർ എത്തിയത് രാജ്യത്ത് വലിയ ചർച്ചകളാണ് വഴിവെച്ചത്. ഇപ്പോഴിതാ സാമനമായ സംഭവം പാകിസ്ഥാനിലും സംഭവിച്ചിരിക്കുകയാണ്.

.അതേസമയം ഇന്ത്യൻ വനിത പാകിസ്ഥാനിലേക്ക് കടന്നതോടെ പാകിസ്ഥാനിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാലു വർഷം മുൻപാണ് ഇരുവരും ഫേസ്ബുക്ക് വഴി പരിചയപ്പെട്ടത്. എന്നാൽ അഞ്ജു പാകിസ്ഥാനിൽ എത്തിയത് വിവാഹം കഴിക്കാനല്ലെന്ന് നസ്രുള്ളയുടെ കുടുംബം പറയുന്നു. കൃത്യമായ രേഖകളുമായാണ് അഞ്ജു പാകിസ്ഥാനിലേക്ക് പോയത്. അഞ്ജുവിന് പാകിസ്ഥാനിൽ 30 ദിവസം നിൽക്കാൻ അനുമതി ലഭിച്ചതായി റിപ്പോർട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *