റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിക്കെതിരെ കേസ്. മണിപ്പൂർ സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്. സമൂഹ മാധ്യമങ്ങൾക്കെതിരെ വ്യാജ പ്രചരണം നടത്തി എന്നാണ് കേസ്. സംഭവം വിവാദായതോടെ പോസ്റ്റ് നീക്കം ചെയ്തതായും ഖേദം രേഖപ്പെടുത്തുന്നതായും സുഭാഷിണി അലി പറഞ്ഞു. . മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി അധിക്ഷേപിച്ച യുവാക്കൾ ആർഎസ്എസ് പ്രവർത്തകരാണെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള സുഭാഷിണി അലിയുടെ പോസ്റ്റാണ് വിവാദമായിരുന്നത്.

മണിപ്പൂരിലെ ലൈംഗികാതിക്രമ കേസിലെ പ്രതികളെന്ന പേരിൽ രണ്ട് വ്യക്തികളെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പോസ്റ്റ് ചെയ്തതിൽ ഖേദിക്കുന്നുവെന്നാണ് സുഭാഷിണി അലി പിന്നീട് പ്രതികരിച്ചത്. കുകി വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ അധിക്ഷേപിച്ചത് ബിജെപി മണിപ്പൂർ വൈസ് പ്രസിഡന്റ് ചിദാനന്ദ സിങും മകനുമാണെന്നായിരുന്നു ഇരുവരുടേയും ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ട്വീറ്റിലൂടെ സുഭാഷിണി അലി സൂചിപ്പിച്ചിരുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *