റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിട ചൊല്ലി തലസ്ഥാനം; ഭൗതിക ശരീരം വിലാപ യാത്രയായി പുതുപ്പള്ളിയിലേക്ക്

July 19, 2023 - 12:19 pm

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നും കോട്ടയത്തേക്ക് പുറപ്പെട്ടു. പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ജഗതിയിലെ പുതുപ്പള്ളി ഹൗസിലേക്ക് പുലര്‍ച്ചയും ജനപ്രവാഹമാണുണ്ടായത്. വിലാപയാത്ര എം സി റോഡ് വഴി കടന്നു പോകുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കെ എസ് ആര്‍ ടി സിയുടെ പ്രത്യേക ബസിലാണ് മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര വൈകിട്ട് അഞ്ചിന് കോട്ടയത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനം, ചങ്ങനാശേരി എസ്ബി കോളേജ് എന്നിവയുടെ മുന്നില്‍ അടക്കം അന്തിമോപചാരം അര്‍പ്പിക്കാന്‍ വിലാപയാത്രാവാഹനം അല്‍പസമയം നിര്‍ത്തും.

കോട്ടയം ഡിസിസിയുടെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങും. വൈകിട്ട് 6നു ഡിസിസി ഓഫിസിനു മുന്നില്‍ പ്രത്യേക പന്തലില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നതിനു സൗകര്യം ഒരുക്കും. പിന്നീട് തിരുനക്കര മൈതാനത്തു രാത്രി 10 വരെ അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യമുണ്ടാകും. രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീടായ പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ മൃതദേഹമെത്തിക്കും. 20/07/23 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കു സംസ്‌കാര ശുശ്രൂഷകള്‍ക്കായി പുതുപ്പള്ളി പള്ളിയിലേക്കു കൊണ്ടുപോകും. പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ മൂന്ന് മണിയോടെ അന്ത്യ ശുശ്രൂഷകള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *