റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യൂട്യൂബർ അറസ്റ്റിൽ

July 8, 2023 - 6:35 am

സിനിമയിൽ പാടാൻ അവസരം നൽകാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുട്യൂബർ പിടിയിൽ. ജീമോൻ കല്ലുപുരയ്ക്കലാണ് മുനമ്പം പൊലിന്റെ പിടിയിലായത്. .കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മുനമ്പത്തുള്ള റിസോർട്ടിൽ വച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. പിന്നണി ഗായികയാക്കാം എന്ന് വാഗ്ദാനം നൽകി പെൺകുട്ടിയുടെ അക്കൗണ്ടിൽ നിന്ന് പണം കൈക്കലാക്കിയ പ്രതി പിന്നീട് നിരന്തരം ലൈംഗികമായും ഉപയോഗിച്ചു.

164 പ്രകാരം മാജിസ്ട്രേറ്റിന് മുമ്പാകെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിക്കെതിരെ മുൻപും നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് എടുത്തത് വലിയതുറ പോലീസാണെങ്കിലും പീഡനം നടന്നത് മുനമ്പത്തായതിനാൽ കേസ് കൈമാറി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *