തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത മകളെ 1,500 രൂപയ്ക്ക് യുവാവിന് വിറ്റ് അമ്മയുടെ ക്രൂരത. കുട്ടിയെ യുവാവ് തിരുവനന്തപുരത്തെ ത്തിച്ച് പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു. പെൺ സുഹൃത്തിന്റെ കൂടി സഹായത്തോടെയാണ് യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ യുവാവിനെയും പെൺസുഹൃത്തിനെയും കുഞ്ഞിനെ വിറ്റ അമ്മയെയും കാട്ടാക്കട പോലീസ് കസ്റ്റഡിയിലെടുത്തു.
ട്രെയിനിൽവെച്ച് യുവാവ് തമിഴ്‌നാട് സ്വദേശിയായ സ്ത്രീയുമായി പരിചയത്തിലായി. തുടർന്ന് സ്ത്രീയുടെ പതിമ്മൂന്നുകാരിയായ മകളെ 1500 രൂപ നൽകി ഇയാൾ ഏറ്റെടുക്കുകയായിരുന്നു. പിന്നാലെ കാട്ടാക്കടയിലെത്തി ലോഡ്‌ജെടുത്ത ശേഷം പെൺകുട്ടിയെ പീഡനത്തിനിരയാക്കി. തുടർന്ന് നെയ്യാർ ഡാമിലെ സ്വന്തം വീട്ടിലെത്തിച്ചും കാട്ടാക്കടയിലെ പെൺസുഹൃത്തിന്റെ വീട്ടിലെത്തിച്ചും പീഡിപ്പിച്ചു. ഈ വീട്ടിൽ കഴിയവേ, പെൺ സുഹൃത്തിന്റെ അമ്മയ്ക്ക് ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നുകയും കാട്ടാക്കട പോലീസിൽ അറിയിക്കുകയുമായിരുന്നു

