റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വ്യാപക മഴയ്ക്ക് മുന്നിറിയിപ്പ്; ഇന്ന് 4 ജില്ലകളിൽ യെലോ അലർട്ട്
തിങ്കളാഴ്ച തിരുവനന്തപുരം ഒഴികെയുള്ള 12 ജില്ലകളിലും യെലോ അലർട്ടാണ്.

June 30, 2023 - 12:13 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് മുന്നിറിയിപ്പ്. തിങ്കളാഴ്ച വരെ കേരളത്തിൽ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 4 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മഴ തുടരാന്‍ സാധ്യതയുണ്ട്. കൂടാതെ തിങ്കളാഴ്ച തിരുവനന്തപുരം ഒഴികെയുള്ള 12 ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരപ്രദേശത്ത് മത്സബന്ധനത്തിനുള്ള വിലക്ക് തുടരും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *