റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പനി ബാധിച്ച 8 മാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചു; ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

June 19, 2023 - 1:31 pm

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിന്റെ കുട്ടികളുടെ ആശുപത്രിയിൽ പനി ബാധിച്ച് പ്രവേശിപ്പിച്ച 8 മാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചു. പത്താഴക്കുഴി സ്വദേശികളായ എബി- ജോൺസി എന്നിവരുടെ മകന്‍ ജോഷ് എബി ആണ് മരിച്ചത്. മരണത്തിൽ പരാതിയുമായി കുഞ്ഞിന്റെ കുടുംബം രംഗത്തെത്തി.

ഡോസ് കൂടിയ മരുന്ന് കുഞ്ഞിന് നൽകിയ ശേഷം കൃത്യമായി നിരീക്ഷിക്കാതിരുന്നതാണ് ഹൃദയാഘാതത്തിന് കാരണമായത് എന്നാണ് കുടുംബത്തിന്റെ ആരോപണം. പോസ്റ്റ് കൊവിഡ് മിസ്കോ കാവസാക്കി എന്ന രോഗമാണെന്ന നിഗമനത്തിൽ മെയ് 11നാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടും പൂർണ്ണമായും രോഗം മാറാത്തതുമൂലം മെയ് 29 രാത്രി 9 മണിയോടെ കുഞ്ഞിന് “ഇൻഫ്ലിക്സിമാബ്” എന്ന തീവ്രത കൂടിയ മരുന്ന് കുത്തിവച്ചു.

ഈ മരുന്നിന് ഹൃദയാഘാത സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും ആശുപ്ത്രി അധികൃതർ നിരീക്ഷണത്തിനുള്ള സംവിധാനങ്ങൽ ഒരുക്കിയിരുന്നില്ലെന്നാണ് ആരോപണം. കുഞ്ഞ് അസാധാരണമായ വിധം ശ്വാസമെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട അമ്മയുടെ മാതാപിതാക്കൾ ബഹളം വച്ചപ്പോഴാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പിജി ഡോക്‌ടർമാരും നഴ്സുമാരും കുഞ്ഞിന്റെ ആരോഗ്യ നില വഷളായത് അറിയുന്നതെന്നും കുടുംബം ആരോപിക്കുന്നു. എന്നാൽ കുഞ്ഞിന് ഗുരുതര ഹൃദ്രോഗം ഉണ്ടായിരുന്നെന്നും ആശുപത്രിയിൽ ഒരു വിധത്തിലുള്ള ചികിത്സാ പിഴവുകൾ ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *