റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒഡീശ‍യിൽ വീണ്ടും ഓടുന്ന ട്രെയിനിൽ തീപിടുത്തം; ഭയന്ന് പുറത്തുചാടി യാത്രക്കാർ
കനത്ത പുക ഉയരുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

June 9, 2023 - 6:43 pm

ഭുവനേശ്വവർ: 288 പേർ മരിച്ച ബാലസോർ ദുരന്തത്തിന്‍റെ ഞെട്ടൽ മാറും മുന്‍പേ ഒഡീശ‍യിൽ വീണ്ടും ഓടുന്ന ട്രെയിനിൽ തീപിടുത്തം. വ്യാഴാഴ്ച വൈകീട്ട് നുവപാദ ജില്ലയിൽ ദുർഗ്- പുരി എക്സ്പ്രസ് ട്രെയിനിന്‍റെ എ. സി കോച്ചിന്‍റെ അടിയിലാണ് തീപിടുത്തമുണ്ടാവുന്നത്. ട്രെയിനില്‍ തീപിടിക്കുന്നതും കനത്ത പുക ഉയരുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

ദുർഗ്- പുരി എക്സ്പ്രസ് ട്രെയിനിന്‍റെ ബി 3 കോച്ചിലാണ് തീ കണ്ടതെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ അറിയിച്ചു. ട്രെയിന്‍ ഖരിയാർ‌ റോഡ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് തീപിടുത്തം ശ്രദ്ധയിൽപ്പെടുന്നത്. സാങ്കേതിക പ്രശനങ്ങൾ കാരണം ട്രെയിനിന്‍റെ ബ്രേക്ക് പാഡുകൾക്ക് തീപിടിക്കുകയായിരുന്നു. എന്നാൽ ബാലസോർ ദുരന്തത്തിന്‍റെ ഓർമ്മകൾ ഉള്ളതിനാൽ കട്ടകൂടിയ പുകയുയരുന്നതു കണ്ടയുടനെ പരിഭ്രാന്തരായ യാത്രക്കാർ ഉടനെ തന്നെ ട്രെയിനിൽ നിന്നും പുറത്തു ചാടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *