റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മണിപ്പൂരില്‍ 40 തീവ്രവാദികളെ വെടിവെച്ചുകൊന്നു

May 29, 2023 - 10:06 am

ഇംഫാല്‍: മണിപ്പൂരില്‍ 40 തീവ്രവാദികളെ വെടിവെച്ചുകൊന്നുവെന്ന് മുഖ്യമന്ത്രി എന്‍ ബൈരണ്‍ സിംഗ്. മണിപ്പൂര്‍ പോലീസിലെ കമാന്‍ഡോകള്‍ തീവ്രവാദവിരുദ്ധ വേട്ട ആരംഭിച്ചതിന് പിന്നാലെയാണിത്. എട്ട് മണിക്കൂര്‍ നീണ്ട ഓപ്പറേഷനില്‍ 40 പേരെ കൊന്നതായി മുഖ്യമന്ത്രി അറിയിച്ചു.

ഇംഫാല്‍ താഴ്വാരത്തിന് ചുറ്റുമുള്ള അഞ്ച് പ്രദേശങ്ങള്‍ തീവ്രവാദികള്‍ ആക്രമിച്ചിരുന്നു. സെക്മയ്, സുഗ്‌നു, കുംബി, ഫയംഗ്, സിറോയ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. എം -16, എ കെ- 47, സ്നൈപര്‍ തുടങ്ങിയ തോക്കുകളാണ് തീവ്രവാദികള്‍ സാധാരണക്കാര്‍ക്കെതിരെ ഉപയോഗിച്ചത്. ഇവര്‍ നിരവധി ഗ്രാമങ്ങളിലെത്തി വീടുകള്‍ അഗ്‌നിക്കിരയാക്കി. സൈന്യത്തിന്റെയും മറ്റ് സുരക്ഷാ ഏജന്‍സികളുടെയും സഹകരണത്തിലാണ് ഓപ്പറേഷന്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരുവുകളില്‍ മൃതദേഹങ്ങള്‍ കാണുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വംശീയ കലാപം മുതലെടുത്താണ് തീവ്രവാദികള്‍ ആക്രമണം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *