റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തട്ടിക്കൊണ്ട്പോകലും നിർബന്ധിച്ച് ജോലി ചെയ്യിക്കലും; ബഹ്റൈനിൽ പ്രവാസി അറസ്റ്റിൽ

May 9, 2023 - 11:39 am

മനാമ: ബഹ്റൈനിൽ തട്ടിക്കൊണ്ട് പോകലും നിർബന്ധിച്ച് ജോലി ചെയ്യിക്കലും അടക്കമുള്ള കുറ്റങ്ങൾക്ക് പ്രവാസി അറസ്റ്റിലായി. പ്രതിയായ പ്രവാസി ഒരു ഏഷ്യൻ രാജ്യത്തു നിന്നുള്ള ആളാണെന്ന വിവരം മാത്രമാണ് അധികൃതർ പുറത്തുവിട്ടിട്ടുള്ളത്. ബഹ്റൈനിൽ രണ്ട് വിദേശ വനിതകളാണ് ഇയാൾക്കെതിരെ പരാതിയുമായി അധികൃതരെ സമീപിച്ചത്. ജോലി അന്വേഷിച്ച് സ്വന്തം നാട്ടിൽ നിന്ന് വന്ന രണ്ട് സ്‍ത്രീകളെയും തട്ടിക്കൊണ്ട് പോയി തടങ്കലിൽ വെച്ചതിനും പാസ്‍പോർട്ടുകൾ പിടിച്ചുവെച്ചതിനും മർദിച്ചതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

ബഹ്റൈൻ ക്രിമിനൽ കോടതിയിൽ 2023 മേയ് 15ന് കേസിന്റെ വിചാരണ തുടങ്ങും. ബഹ്റൈൻ ക്രിമിനൽ കോടതിയുടെ പരിഗണനയ്ക്ക് വരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ പുറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നു. ഇയാളെക്കുറിച്ചോ പരാതിക്കാരായ സ്‍ത്രീകളെക്കുറിച്ചോ മറ്റ് വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *