റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബെല്‍റ്റ് ആന്‍ഡ് റോഡ് ഇടനാഴി അഫ്ഗാനിലേക്കു നീട്ടും

May 8, 2023 - 1:41 pm

ഇസ്ലാമാബാദ്: ബെല്‍റ്റ് ആന്‍ഡ് റോഡ് വികസന ഇടനാഴി അഫ്ഗാനിസ്ഥാനിലേക്കു നീട്ടുന്നതില്‍ താലിബാനും ചൈനയും പാകിസ്താനും ധാരണയിലെത്തി. ഉപരോധം നേരിടുന്ന അഫ്ഗാനിസ്ഥാനില്‍ കോടിക്കണക്കിനു ഡോളറിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനു വഴിമരുന്നിടുന്നതാണ് നിര്‍ദിഷ്ട ഇടനാഴി.

ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ്ങും പാകിസ്താന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയും താലിബാന്‍ ഭരണകൂടത്തിലെ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്താഖിയും 06/05/23 ശനിയാഴ്ച ഇസ്ലാമാബാദില്‍ നടത്തിയ കൂടിക്കാഴ്ചയിലാണു ധാരണ. 60 ബില്യണ്‍ ഡോളറിന്റെ െചെന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി അഫ്ഗാനിലേക്കു നീട്ടുന്നതടക്കം താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്റെ പുനരുദ്ധാരണ പ്രക്രിയയില്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ ചൈനയും പാകിസ്താനും ധാരണയായി.

അഫ്ഗാന്‍ ജനതയ്ക്കുള്ള മാനുഷികവും സാമ്പത്തികവുമായ സഹായം തുടരും. അഫ്ഗാനിസ്ഥാനിലെ വികസന സഹകരണം വര്‍ധിപ്പിക്കും. ചൈന- പാകിസ്താന്‍ സാമ്പത്തിക ഇടനാഴി (സി.പി.ഇ.സി) അഫ്ഗാനിസ്ഥാനിലേക്കു നീട്ടുന്നതടക്കമുള്ള കാര്യങ്ങളില്‍ െചെനയും പാകിസ്താനും ധാരണയായതായി കൂടിക്കാഴ്ചയ്ക്ക് ശേഷം പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

ഒരു പതിറ്റാണ്ട് മുമ്പ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ അഭിമാന പദ്ധതിയെന്ന നിലയ്ക്ക് തുടക്കമിട്ടതാണ് ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി. ഈ വര്‍ഷം(2023) ജനുവരി വരെ 151 രാജ്യങ്ങളാണ് പദ്ധതിയെ പിന്തുണച്ചിരിക്കുന്നത്. നിര്‍ദിഷ്ട പദ്ധതി അഫ്ഗാനിസ്ഥാനിലേക്കു നീട്ടുന്നത് കാര്യത്തില്‍ മുമ്പ് ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ നടത്തിയിരുന്നു. കടക്കെണിയിലാണെങ്കിലും പദ്ധതിയില്‍ പങ്കാളിയാകാനുള്ള സന്നദ്ധത അഫ്ഗാനിസ്ഥാനും പ്രകടിപ്പിച്ചിരിക്കുകയാണ്.
താലിബാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്താഖി ഇസ്ലാമാബാദിലെത്തി ചൈനീസ്, പാകിസ്താന്‍ പ്രതിനിധികളുമായി ഉഭയകക്ഷി ധാരണകളില്‍ എത്തിയതായി മുത്താഖിയുടെ ഡെപ്യൂട്ടി വക്താവ് ഹാഫിസ് സിയ അഹമ്മദ് വെളിപ്പെടുത്തി. രാജ്യത്തിന്റെ സമ്പന്നമായ വിഭവങ്ങളില്‍ ഒരു ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപം ചൈന വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയും താലിബാന്‍ പങ്കുവച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *