റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി: അരിക്കൊമ്പനെ സിങ്കുകണ്ടത്ത് കണ്ടെത്തി. ദൗത്യസംഘം ആനയ്ക്ക് അരികിലാണ്. അരിക്കൊമ്പന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. ആന സിമെന്റ് പാലത്തിന് സമീപമാണുള്ളത്. ദൃശ്യങ്ങൾ അരിക്കൊമ്പന്റെത് തന്നെയാണെന്നാണ് വനംവകുപ്പിലെ വാച്ചർമാർ പറയുന്നത്. ഒരു കൊമ്പ് ഉയർന്നും ഒന്ന് താഴ്ന്നുമാണ് കാണപ്പെട്ടത്. തുടർന്നാണ് അരിക്കൊമ്പൻ തന്നെയെന്നുള്ള നിഗമനത്തിൽ വനം വകുപ്പ് വാച്ചർമാർ എത്തിയത്. ഈ മേഖലയിൽ രണ്ട് കാട്ടാനകളാണ് ഉള്ളത് ഒന്ന് അരിക്കൊമ്പനും മറ്റൊന്ന് ചക്ക കൊമ്പനുമാണ്.

അരിക്കൊമ്പൻ ദൗത്യ സംഘത്തിന്റെ നിരീക്ഷണത്തിൽ തന്നെയാണെന്ന് ദൗത്യസംഘത്തലവൻ ഡോ അരുൺ സക്കറിയ പറഞ്ഞിരുന്നു. അനുയോജ്യമായ സ്ഥത്തെത്തിയ ശേഷം മയക്കുവെടിവയ്‌ക്കും. എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായെന്ന് ദൗത്യസംഘത്തലവൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ശ്രമകരമായ ദൗത്യമെന്ന് സിഎസ്എഫ് വ്യകത്മാക്കി. ഒരു മണിക്കൂർ കൊണ്ട് അരിക്കൊമ്പന്റെ പൊസിഷൻ അറിയാനാകുമെന്ന് സിഎസ്എഫ്. പൂർണമായും ആന നിരീക്ഷണത്തിലല്ലെന്നും കണ്ടെത്തനാകുമെന്നും ആർ എസ് അരുൺ പറഞ്ഞു. അരിക്കൊമ്പൻ 3 മണിക്ക് മുമ്പ് ദൗത്യ മേഖലയിലെത്തിയാൽ മയക്കുവെടിവയ്ക്കുമെന്നും സിഎസ്എഫ് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *