റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ആറ്റിങ്ങലിൽ മാതാപിതാക്കളെ ഉപദ്രവിക്കുകയും വീടിന് തീ ഇടുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. ആറ്റിങ്ങൽ പൊയ്കമുക്ക് പിണറുവിള വീട്ടിൽ അനീഷ് (37) ആണ് അറസ്റ്റിലായത്. 2023 ഏപ്രിൽ 24നാണ് സംഭവം നടന്നത്. രാത്രിയിൽ പൊയ്കമുക്ക് തടത്തരികത്ത് വീട്ടിൽ താമസിക്കുന്ന പ്രതിയുടെ മാതാപിതാക്കളെ വീടിനകത്ത് കയറി ദേഹോപദ്രവം ഏൽപ്പിക്കുകയും വീട്ടുസാധനങ്ങൾ തീ ഇട്ട് നശിപ്പിക്കുകയും ചെയ്ത കേസിലാണ് അനീഷിനെ അറസ്റ്റ് ചെയ്തത്.

പ്രതി നിരന്തരം മദ്യപാനിയും പരിസരവാസികൾക്ക് ഉപദ്രവങ്ങൾ ഉണ്ടാക്കി വരികയുമായിരുന്നുവെന്ന് ആറ്റിങ്ങൽ പൊലീസ് പറഞ്ഞു. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *