5 മില്യണ്‍ യൂറോ തിരികെ കിട്ടിയില്ല, സോണ്‍ടയും രാജ്കുമാറും തന്നെ ചതിച്ചു; കടുത്ത ആരോപണങ്ങളുമായി ജര്‍മന്‍ നിക്ഷേപകന്‍

കൊച്ചി: സോണ്‍ട ഇന്‍ഫ്രാടെക് കമ്പനിക്കും ഉടമ രാജ്കുമാര്‍ പിള്ളക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി ജര്‍മന്‍ നിക്ഷേപകന്‍ പാട്രിക് ബോവര്‍ രംഗത്ത്. കമ്പനി നിക്ഷേപിച്ച അഞ്ച് മില്യണ്‍ യൂറോ തിരികെ നല്‍കാമെന്ന വാഗ്ദാനം രാജ്കുമാര്‍ പാലിച്ചില്ല എന്നാണ് പാട്രിക് ബാബറിന്റെ പരാതി.

പരാതി നല്‍കിയിട്ടും ബംഗളൂരു പൊലീസ് ആദ്യം നടപടി സ്വീകരിച്ചില്ല. നെതര്‍ലാന്‍ഡ്‌സില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടുവെന്നും കമ്പനിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചതായും പ്രാട്രിക് ബാവര്‍ പറഞ്ഞു.

സോണ്‍ട കമ്പനിയില്‍ നിക്ഷേപിച്ചത് അഞ്ച് മില്യണ്‍ യൂറോയാണ്. തിരികെ നല്‍കാമെന്ന വാഗ്ദാനം രാജ്കുമാര്‍ പാലിച്ചില്ല. പരാതി നല്‍കിയിട്ടും ബംഗളൂരു പൊലീസ് ആദ്യം നടപടി സ്വീകരിച്ചില്ല എന്നും പാട്രിക് ബോവര്‍ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയെ വിദേശത്ത് വച്ച് കണ്ടു എന്നും ബോവര്‍ സ്ഥിരീകരിക്കുന്നുണ്ട്.

നെതര്‍ലാന്‍ഡ്‌സില്‍ വച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. ഇന്ത്യന്‍ എംബസി അറിയിച്ച പ്രകാരമാണ് മുഖ്യമന്ത്രിയെ കാണാന്‍ പോയത്. ഇന്ത്യന്‍ സംഘം എത്തുന്നു എന്നും പങ്കെടുക്കണമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. അവിടെ എത്തിയപ്പോഴാണ് മുഖ്യമന്ത്രി ഉണ്ടായിരുന്നു എന്ന് മനസ്സിലായത്. കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചതായും ബോവര്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം