ഇ- ഫയലിങ് മറ്റ് ട്രിബ്യൂണലുകളിലും ഹൈക്കോടതികളിലും ഏര്‍പ്പെടുത്തണമെന്ന്

ന്യൂഡല്‍ഹി: ഡബ്റ്റ് റിക്കവറി ട്രിബ്യൂണലു(ഡി.ആര്‍.ടി.)കളിലും ഡബ്റ്റ് റിക്കവറി അപ്പിലേറ്റ് ട്രിബ്യൂണലു(ഡി.ആര്‍.എ.ടി)കളിലും ഇ- ഫയലിങ് നിര്‍ബന്ധമാക്കിയ കേന്ദ്ര നടപടി ശരിവച്ച് സുപ്രീം കോടതി. ഇ ഫയലിങ് നീതിനിര്‍വഹണ സംവിധാനത്തെ സുതാര്യവും കാര്യക്ഷമവുമാക്കും. മറ്റു ട്രിബ്യൂണലുകളിലും ഹൈക്കോടതികളിലും തീരുമാനം നടപ്പാക്കണം.-ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

കടത്തിന്റെ മൂല്യം എത്രയെന്നു പരിഗണിക്കാതെ ഫെബ്രുവരി ഒന്നു മുതല്‍ ഇലക്‌ട്രോണിക് ഫയലിങ് നിര്‍ബന്ധമാക്കിയതിനെതിരേ മധ്യപ്രദേശ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
നേരത്തെ 100 കോടിയിലേറെ തിരിച്ചുപിടിക്കേണ്ട കേസുകളില്‍ മാത്രമാണ് ഇ- ഫയലിങ് നിര്‍ബന്ധമാക്കിയിരുന്നത്.

Share
അഭിപ്രായം എഴുതാം